Connect with us

More

കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

on

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക. കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരി ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌കുളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്

2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക

Advertisement

3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

4. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.

5. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.

6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്

Advertisement

7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

Published

on

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.

സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.

ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.

സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.

Advertisement

ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.

സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.

ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.

മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.

Advertisement

എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.

വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.

പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.

Advertisement
Continue Reading

More

ഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ

Published

on

ലോക ഫുട്ബോളിൽ ലയണൽ മെസ്സി തീർത്ത മാജിക്കിന് തുടർച്ചയെന്നോണം പുതിയൊരു താരം കൂടി ഉദയം ചെയ്യുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ രണ്ടാമത്തെ മകൻ മാറ്റിയോ മെസ്സി നായകനായി മുന്നിൽ നിന്ന് നയിച്ച ഇന്റർ മയാമി അക്കാദമി ടീം നേപ്പിൾസ് കപ്പിൽ മുത്തമിട്ടു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്താണ് മയാമി അക്കാദമി ചാമ്പ്യന്മാരായത്.

പടനയിച്ച് മാറ്റിയോ; വൈറലായി നേട്ടങ്ങൾ
തന്റെ പതിനൊന്നു തികയുന്ന ജന്മദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് മാറ്റിയോ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലുടനീളം നായകന്റെ മികവോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മാറ്റിയോയ്ക്ക് സാധിച്ചു.

‘ചാമ്പ്യൻ’ എന്ന് രേഖപ്പെടുത്തിയ ട്രോഫിയുമായി തിളങ്ങുന്ന മാറ്റിയോയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ ‘മാർക്ക’യാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായ ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ഭാവി സൂപ്പർ താരത്തിന് ആശംസകളുമായി എത്തുന്നത്. മെസ്സി-റോകുസോ ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണുള്ളത്. മൂത്ത മകൻ തിയാഗോയ്ക്ക് 13 വയസ്സും ഇളയ മകൻ സിറോയ്ക്ക് 8 വയസ്സുമാണ് പ്രായം.

അന്താരാഷ്ട്ര കരിയറിന് വിരാമം; ഗാലറിയിലേക്ക് മെസ്സി
അർജന്റീനയ്ക്കായി 21 വർഷം നീണ്ട സുവർണ്ണ കരിയറിന് വിരാമമിട്ട് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പിലൂടെയായിരുന്നു താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.

Advertisement

2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെയായിരുന്നു മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിനായി ഇനി നൽകാൻ മറ്റൊന്നും ബാക്കിയില്ലെന്നും വരാനിരിക്കുന്ന യുവതാരങ്ങൾക്ക് അവസരം നൽകേണ്ട സമയമായെന്നുമാണ് മെസ്സി വ്യക്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഗാലറിയിൽ ടീമിനൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Continue Reading

india

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്‌കെ

Published

on

ഇന്ത്യയിലെ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയമായ ജീവിത സാഹചര്യങ്ങളും മോശമായ ഭക്ഷണരീതിയും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അർദ്ധരാത്രി പാകം ചെയ്ത് അടുത്ത ദിവസം ഉച്ചക്ക് വിളമ്പുന്ന പഴകിയ ഭക്ഷണമാണ് പലയിടത്തും ഈ വിദ്യാർഥികൾക്ക് നൽകുന്നതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികാരികൾ പൂർണമായും പരാജയപ്പെട്ടതു കാരണം പാവപ്പെട്ട വിദ്യാർഥികൾക്ക് കട്ടിലിൽ കിടന്നുറങ്ങാൻ പോലും കഴിയാതെ നിലത്തു കിടക്കേണ്ടി വരുന്ന ഗുരുതുരാവസ്ഥയും അദ്ദേഹം എടുത്തുപറഞ്ഞു.
വിദ്യാർഥികൾക്ക് അന്തസ്സോടെയുള്ള ജീവിതവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഔദാര്യമല്ല, മറിച്ച് അവരുടെ അടിസ്ഥാന അവകാശമാണെന്ന് അഭിജിത് ഓർമ്മിപ്പിച്ചു. മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 590-ലധികം ആദിവാസി വിദ്യാർഥികൾ മരണപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
എന്നാൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും ബന്ധപ്പെട്ട കുടുംബങ്ങൾക്ക് വെറും രണ്ട് ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകിയത്. ചില രാഷ്ട്രീയക്കാർ തങ്ങളുടെ വളർത്തു മൃഗങ്ങൾക്കായി ഒരു വർഷം ചെലവഴിക്കുന്ന തുകയേക്കാൾ വളരെ കുറവാണ് ഈ പാവപ്പെട്ട വിദ്യാർഥികളുടെ ജീവന്റെ വിലയെന്ന് അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്രയിലെ നാസിക്കിൽ കഴിഞ്ഞ 12 ദിവസമായി നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ അഭിജിത് ദിപ്കെ നേരിട്ട് സന്ദർശിച്ചിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമാണെങ്കിൽ വിദ്യാർഥികൾക്കൊപ്പം മുംബൈയിലേക്ക് ശക്തമായ മാർച്ചുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Continue Reading

Trending