Connect with us

Culture

ബാബറി മസ്ജിദ് പൊളിച്ചതിനുപകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന്  മൂന്ന് മുന്‍ കര്‍സേവകര്‍

Published

on

ബാബറി മസ്ജിദ് പൊളിച്ചതില്‍ മനംനൊന്ത് ഇസ്‌ലാം മതം സ്വീകരിച്ച മൂന്ന് മുന്‍ കര്‍സേവകര്‍ പള്ളിപൊളിച്ചതിന്റെ പ്രായശ്ചിത്തമായി ബാബരി മസ്ജിനു പകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന ശപഥവുമായി രംഗത്ത്. ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍ , ശിവപ്രസാദ് എന്നിവരാണ് പള്ളിപൊളിച്ചത്തിന് ശേഷം തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയും ഇപ്പോള്‍ ബാബറി മസ്ജിദിന് പകരമായി നൂറു പള്ളികള്‍ നിര്‍മ്മിക്കും എന്നു പറഞ്ഞത്.

തങ്ങളുടെ പ്രവൃത്തിയില്‍ ഇപ്പോള്‍ അഭിമാനമല്ല മറിച്ച് മാനസിക വേദനയാണുള്ളതെന്നും ഇതിനു. പ്രായശ്ചിത്തമായി തങ്ങള്‍ മരിക്കുന്നതിന് മുമ്പ് 100 പള്ളികള്‍ പുനര്‍ നിര്‍മ്മിക്കുകയോ പണിയുകയോ ചെയ്യുമെന്ന് ശപഥം ചെയ്ത ബല്‍ബീര്‍ സിങും യോഗേന്ദ്ര പാലും നിവവില്‍ 40 പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.

1992 ഡിസംബര്‍ 2 ന് ബാബറി മസ്ജിദ് പൊളിക്കുബോള്‍ മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു പാനിപ്പത്തില്‍ നിന്നുള്ള മുന്‍ ശിവസേന പ്രവര്‍ത്തകനായ ബല്‍ബീര്‍ സിങ്. പള്ളി തകര്‍ത്ത ശേഷം ബല്‍ബീര്‍ സിങ് കൊണ്ടുവന്ന രണ്ടു കല്ലുകള്‍ ഇന്നും ശിവസേന ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്ന് പള്ളിപൊളിക്കുന്നതില്‍ പങ്കാളിയാവുകയും പൊളിച്ച പള്ളിയുടെ രണ്ടു കല്ലുകള്‍ കൊണ്ടുവന്നതിന് തന്റെ ജന്മനാടായ പാനിപ്പത്തില്‍ വന്‍ സ്വീകരണവും ബല്‍ബീര്‍ സിങിന് ലഭിച്ചിരുന്നു.

എന്നാല്‍ ഒരുകാലത്ത് അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രത്തിന് വേണ്ടി വാദിച്ച ഇയാള്‍ പിന്നീട് പശ്ചാത്താപം മൂലം സ് ലാം സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ആമിര്‍ എന്നാണ് ബല്‍ബീര്‍ സിങിന്റെ ഇപ്പോഴത്തെ പേര്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്ര പാല്‍ മുഹമ്മദ് ഉമറുമായി മാറി. മുസ്‌ലിം പണ്ഡിതനായ മൗലാന കലീം സിദ്ധീഖിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതോടെയാണ് സിങില്‍ മാറ്റമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ മത പ്രഭാഷണങ്ങള്‍ കേട്ടതോടെ സിങില്‍ പരിവര്‍ത്തനമുണ്ടാവുകയും ഇ സ് ലാം സ്വീകരിക്കുകയുമായിരുന്നു. പീന്നീട്് ജന്മനാടായ പാനിപ്പത്ത്് വിട്ട സിങ് ഹൈദരാബാദിലേക്ക് ജീവിതം മാറ്റുകയും ഒരു മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. മാത്രമല്ല ഇസ്‌ലാം മതം പഠിപ്പിക്കുന്നതിനായി ഒരു സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.ബാബറി മസ്ജിദ് പൊളിക്കുന്നതിനായി 4000 കര്‍സേവകര്‍ക്ക് പരിശീലനം നല്‍കിയ അയോധ്യയിലെ മുന്‍ ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകനായ ശിവപ്രസാദ് പിന്നീട് മനംമാറ്റം വരികയും
1997 ല്‍ ഷാര്‍ജയിലേക്ക് ജോലി തേടിപോയ ഇദ്ദേഹം അവിടെവെച്ച് ഇസ് ലാം മതം സ്വീകരിക്കുകയും മുഹമ്മദ് മുസ്തഫ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending