Culture
ബി.ജെ.പി ഭരണത്തില്‍ ഭരണഘടന ഭീഷണി നേരിടുന്നതായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യുമെന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. നേരിട്ടും പരോക്ഷമായി ബി.ജെ.പി ഇതിനായി ശ്രമിക്കുകയാണെന്നു പറഞ്ഞ രാഹുല്‍ ഹെഗ്‌ഡെയുടെ പേര് പരാമര്‍ശിച്ചില്ല. രാജ്യത്തിന്റെ അടിത്തറയായ ഭരണഘടനക്കെതിരെ നേരിട്ടു തന്നെ ആക്രമണം നടക്കുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#WATCH Live: Rahul Gandhi addresses at AICC on Congress Party’s 133rd foundation day. https://t.co/6lVRGInBEI
— ANI (@ANI) December 28, 2017
ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ ഇന്ത്യക്കാരന്റേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കള്ളം പറയുക എന്ന തത്വമാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഇരു പാര്‍ട്ടികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കള്ളം പറയാത്തതിന്റെ പേരില്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി പിണഞ്ഞേക്കാം എങ്കിലും സ്ത്യം ഉപേക്ഷിക്കാന്‍ പാര്‍ട്ടി തയാറല്ലെന്നും സത്യത്തിനായി നിലനില്‍ക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍
-
kerala2 days ago
ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി
-
Film2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ