Culture
തിയറ്ററില്‍ ദേശീയ ഗാനം; കേന്ദ്രം പുതിയ സമിതിയെ നിയോഗിക്കുന്നു

ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളിലും പൊതു സ്ഥലങ്ങളിലും ദേശീയ ഗാനം ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിക്കുന്നു. തിയേറ്ററിലെ ദേശീയ ഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മന്ത്രാലയതല സമിതിയായിരിക്കും വിഷയം പരിശോധിക്കുക. ആറു മാസത്തിനകം സമിതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്കകാര് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കേസ് സുപ്രീംകോടതി ചൊവ്വാഴ്ച്ച
പരിഗണിക്കും.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനാലാനം നിര്‍ബന്ധമാക്കി 2016 നവംബര്‍ 30ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ തിയറ്റുകളില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയും പിന്നീട് ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, ദേശസ്നേഹം അടിച്ചേല്‍പ്പിക്കുന്ന നടപടിയെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
ദേശീയത കുപ്പായക്കൈയില്‍ തുന്നിപ്പിടിപ്പിച്ച് നടക്കേണ്ടതല്ലെന്നും ജനം തിയേറ്ററില്‍ എത്തുന്നത് കലര്‍പ്പില്ലാത്ത ആസ്വാദനത്തിനാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു നല്കിയ മറുപടിയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ