More
ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എസ്.എഫ്
കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ വേദി നിര്‍ണ്ണയിച്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ നീക്കം രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തകതും ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എസ്.എഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐയാണ് ജയിച്ചതെങ്കിലും കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് യു.ഡി.എസ്.എഫ് മുന്നണിയുടെ പ്രതിനിധിയായി നജ്മുസ്സാഖിബ് ബിന്‍ അബ്ദുള്ള അല്‍ കബീര്‍ഖാനാണ് ജയിച്ചത്. കഴിഞ്ഞ തവണ മലപ്പുറവും കോഴിക്കോടും യു.ഡി.എസ്.എഫും ബാക്കി മുഴുവനും എസ്്.എഫ്.ഐ പ്രതിനിധികളായിരുന്നു. അതിന് മുന്നെയുള്ള മൂന്ന് വര്‍ഷം വയനാട്, തൃശ്ശൂര്‍, പാലക്കാട് എന്നിവ എസ്.എഫ്‌ഐയും ബാക്കി മുഴുവന്‍ സീറ്റിലും യു.ഡി.എസ്.എഫുമാണ് ജയിച്ചിരുന്നത്.
എന്നാല്‍ അക്കാലങ്ങളില്‍ എസ്.എഫ്.ഐ ജയിച്ച മുഴുവന്‍ സോണലുകളിലും അവര്‍ ആവശ്യപ്പെട്ട ക്യാമ്പസില്‍ അവര്‍ തന്നെയാണ് കലോത്സവങ്ങള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം യു.ഡി.എസ്.എഫ് ജയിച്ച മലപ്പുറത്തും കോഴിക്കോടും യു.ഡി.എസ്.എഫ് നേതൃത്വത്തിലാണ് കലോത്സവം നടത്തിയത്. ഏത് സംഘടനയാണോ ജില്ല പ്രതിനധിയെ ജയിപ്പിച്ചത് ആ സംഘടനയാണ് കലോത്സവങ്ങള്‍ നടത്താറുള്ളത് മുന്‍ കാലങ്ങളില്‍ ഈ മാന്യത തുടര്‍ന്നിരുന്നു. ഫണ്ട് അനുവദിക്കുന്നതിലും പോലും ഈ മര്യാദ കാണിച്ചിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ തിരഞ്ഞടുപ്പ് ഭേദഗതിക്ക് ശേഷം ജില്ലാ എക്‌സിക്യുട്ടീവിനെ തിരഞ്ഞടുക്കുന്നത് അതാത് ജില്ലകളിലെ യു.യു.സിമാരാണ്. യൂണിവേഴ്‌സിറ്റി ബൈലോ അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതിന്ന് ശേഷം സോണല്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം വഹിക്കേണ്ടത് അതത് ജില്ലകളുടെ എക്‌സിക്യുട്ടീവുമാരാണ്. കൂടാതെ സോണല്‍ കലോത്സവങ്ങളുടെ വേദി നിര്‍ണ്ണയിക്കേണ്ടതിന്റെ പരമാധികാരി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമാണ്.
തുടര്‍ന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് നജ്മുസ്സാഖിബ് കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി വടകര മടപ്പള്ളി കോളേജിലും വേദി അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് അപേക്ഷ നല്‍കി. എന്നാല്‍ രണ്ട് അപേക്ഷ വന്ന പശ്ചാത്തലത്തില്‍ സ്റ്റുഡന്റ് ഡീനിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കോഴിക്കോട് ഗവ. ആട്‌സ് കോളേജില്‍ വെച്ച് നടത്താന്‍ തീരുമാനമാവുകയായിരുന്നു. പ്രസ്തുത തീരുമാനം സ്റ്റുഡന്റ് ഡീന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവ് എന്നിവര്‍ ഒപ്പിട്ട് വൈസ് ചാന്‍സിലര്‍ക്ക് കൈമാറുകയും ഉണ്ടായി.
എന്നാല്‍ മധ്യസ്ഥ തീരുമാനത്തില്‍ നിന്നും വിഭിന്നമായി ഇന്നലെ വൈകുന്നേരം മടപ്പള്ളി കോളേജില്‍ വെച്ച് എസ്.എഫ്.ഐ സ്വാഗതസംഘം ചേരുകയായിരുന്നു. യൂണിവേഴ്‌സിറ്റി പെര്‍മിഷനില്ലാതെയാണ് എസ്.എഫ്.ഐ ജനാതിപത്യ വിരുദ്ധമായ നീക്കം നടത്തിയത്.
അതേസമയം നിലവില്‍ കലോത്സവ വേദി സംബന്ധിച്ച് യൂണിവേഴ്‌സിറ്റി തീരുമാനമായിട്ടില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിഹാരത്തിന് തയ്യാറായിട്ടും എസ്.എഫ്.ഐ ജില്ലാ നേതൃത്വം തുടരുന്ന പിടിവാശിയാണ് പ്രശങ്ങള്‍ക്ക് കാരണം.
എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇന്ന് വൈകുന്നേരത്തിനകം പ്രശ്‌നത്തില്‍ തീരുമാനം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, കെ.എസ്.യു ജില്ലാ വൈസ്.പ്രസിഡന്റ് റമീസ് പി.പി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ജില്ലാ ട്രഷറര്‍ കെ.പി സൈഫുദ്ദീന്‍, നജ്മുസ്സാഖിബ് (ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), സ്വാഹിബ് മുഖദാര്‍ (മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), ഷമീര്‍ പാഴൂര്‍ (മുന്‍ വൈസ്.ചെയര്‍മാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.
News
എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്
ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.
ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.
അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.
ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.
india
യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala12 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍

