Connect with us

Culture

കുവൈത്ത്, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഖത്തരികളുടെ എണ്ണം വര്‍ധിച്ചു

Published

on

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് കുവൈത്ത്, ഒമാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി ഖത്തരികള്‍. രാജ്യത്തെ സ്വദേശികള്‍ ഉള്‍പ്പടെയുള്ള ജനത ഈ രണ്ടു രാജ്യങ്ങളിലേക്കും സൗഹൃദ സന്ദര്‍ശനങ്ങളും വിനോദയാത്രകളും നടത്തുന്നുണ്ട്. ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ഖത്തരികളാണ് കുവൈത്തിലേക്കും ഒമാനിലേക്കും പോകുന്നത്. ഉപരോധം തുടരവെ ഖത്തറില്‍ നിന്നും കുൈത്തിലേക്കും ഒമാനിലേക്കും പോകുന്നവര്‍ വര്‍ധിച്ചതായി ട്രാവല്‍ ഏജന്‍സികളെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു രാജ്യത്തെയും ഭരണാധികാരികളോടും ജനങ്ങളോടുമുള്ള ഐക്യവും സ്‌നേഹവും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയും ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ ശൈത്യ സീസണില്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. ഖത്തരി കുടുംബങ്ങള്‍ ഒമാനിലേക്കും കുവൈത്തിലേക്കും കൂടുതല്‍ യാത്ര ബുക്ക് ചെയ്യുന്നുണ്ടെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധി പറഞ്ഞു. രണ്ടു രാജ്യങ്ങളിലേക്കും സന്ദര്‍ശകര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മറ്റു ട്രാവല്‍ ഏജന്‍സികളും പറയുന്നു.
കഴിഞ്ഞ ഈദാഘോഷ വേളകളില്‍ നിരവധി പേര്‍ കുവൈത്തിലേക്കും ഒമാനിലേക്കും യാത്ര ചെയ്തു. രണ്ടു രാജ്യങ്ങളിലും ലഭിച്ച സ്വീകരണവും സൗകര്യവും മികച്ച പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. സന്ദര്‍ശകര്‍ക്ക് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സൗകര്യമുള്‍പ്പെടെയുള്ള സേവനങ്ങളും ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്നുണ്ട്. കുവൈത്തിനെയും ഒമാനെയും പിന്തുണച്ചുകൊണ്ടുള്ള ക്യാമ്പയിനും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കുവൈത്തിലെയും ഒമാനിലെയും ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ചിത്രങ്ങള്‍ സഹിതം ഫേസ് ബുക്ക് പേജിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്.
ഖത്തരി പൗരന്‍മാര്‍ക്ക് ഊഷ്മളമായ സ്വീകരണവും ഹൃദ്യമായ വരവേല്‍പ്പുമാണ് കുവൈത്ത്, ഒമാന്‍ പൗരന്‍മാര്‍ നല്‍കുന്നത്. ഒമാന്‍, കുവൈത്ത് വിമാന കമ്പനികളും കൂടുതല്‍ സര്‍വീസുകളും പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്. കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ഖത്തരികളുടെ തിരക്കാണെന്ന് ഒരു കുവൈത്തി പൗരന്‍ ട്വീറ്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kannur

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; 51 ശതമാനം കടന്ന് പോളിങ്

ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാവിലെ മുതല്‍ 100ലധികം ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം പോളിങ് തടസ്സപ്പെട്ടത്.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ മികച്ച പോളിങ്. 51.05 ശതമാനം പോാളിങ്. ഏറ്റവും കൂടുതല്‍ പോളിങ് മലപ്പുറത്തും കുറവ് കണ്ണൂരുമാണ്. തൃശൂര്‍-50.02%, മലപ്പുറം- 53.41%, പാലക്കാട്-52.14%, കോഴിക്കോട്-51.96%, വയനാട്- 51.16%, കണ്ണൂര്‍-50.13% കാസര്‍കോട്-50.19%, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.

ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാവിലെ മുതല്‍ 100ലധികം ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം പോളിങ് തടസ്സപ്പെട്ടത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ വോട്ടിങ് യന്ത്രം തകരാറിലായി രാവി?ലെ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലും മെഷീന്‍ പണിമുടക്കിയതോടെ അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

മലപ്പുറം എ.ആര്‍. നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിങ് മെഷിന്‍ തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങാനായത്. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. വോട്ടിങ് ആരംഭിച്ച് അല്‍പസമയത്തിനകം മെഷീന്‍ തകരാറിലാവുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതോടെ മോക്ക് പോളിങ് അടക്കം വൈകി. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് രണ്ടിലും മെഷീന്‍ തകരാറിലായി. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിങ് വൈകിയാണ് ആരംഭിച്ചത്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി; പ്രതികരിച്ച് ടൊവിനോ തോമസ്

അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

Published

on

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. ഇരിങ്ങാലക്കുട നഗരസഭ 22 ാം വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു താരം.

കേസില്‍ അപ്പീല്‍ പോകുന്നത് നല്ല കാര്യമെന്ന് താരം പ്രതികരിച്ചു. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

 

 

 

Continue Reading

kerala

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍; ഡിസംബര്‍ 26-27 തീയതികളുടെ സ്ലോട്ടുകള്‍ തുറന്നു

ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും.

Published

on

ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കുന്നു. ആദ്യഘട്ടമായി ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള സ്ലോട്ടുകളാണ് തുറന്നിരിക്കുന്നത്. ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും. ഇരുദിവസങ്ങളിലും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെ പ്രവേശനവും അനുവദിക്കും.

ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ sabarimalaonline.org വഴി ബുക്ക് ചെയ്യണമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഹൈക്കോടതി നിര്‍ദേശിച്ച വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ്. നായര്‍ അറിയിച്ചു.

തിരക്ക് നിയന്ത്രണവും സുരക്ഷിത ദര്‍ശനവും ഉറപ്പാക്കാന്‍ ബുക്ക് ചെയ്ത ദിവസത്തോടു ചേര്‍ന്നാണ് ഭക്തര്‍ എത്തേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ടാണ് തിരഞ്ഞെടുക്കേണ്ടത്.

കാനനപാതയില്‍ തിരക്ക് കൂടുന്നതിനാല്‍ അടിയന്തര വൈദ്യസഹായം നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വനപാലകര്‍, അഗ്‌നിശമന സേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സഹായത്തോടെയാണ് നിലവില്‍ പാതയില്‍ അവശരാകുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി മാറ്റുന്നത്. നിലവില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുന്നും അവലോകനയോഗം വിലയിരുത്തി.

 

Continue Reading

Trending