Culture
സമാധാനമുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് നരേന്ദ്രമോദി; ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്‍ ആവശ്യപ്പെടുന്ന കിഴക്കന്‍ ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്‍ അന്താരാഷ്ട്ര പ്രതിഷേധം നിലനില്‍ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു.
വെള്ളിയാഴ്ച ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്‍ദ്ദാന്‍ രാജാവ് അനുവദിച്ച പ്രത്യേക ഹെലികോപ്റ്ററിലാണ് റാമല്ലയില്‍ എത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലെ അകലം കുറക്കാനാണ്, ഇസ്രാഈല്‍ ചെക്‌പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ മോദി ജോര്‍ദ്ദാന്‍ വഴി റാമല്ലയില്‍ എത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ജോര്‍ദ്ദാനില്‍നിന്ന് റാമല്ലയിലേക്കുള്ള വ്യോമയാത്രയില്‍ മോദിക്ക് അകമ്പടി സേവിച്ചത് മൂന്ന് ഇസ്രാഈല്‍ സൈനിക ഹെലികോപ്റ്ററുകള്‍ ആയിരുന്നു.
ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജോചിത സ്വീകരണമാണ് ഫലസ്തീന്‍ ജനതയും ഭരണകൂടവും മോദിക്ക് നല്‍കിയത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം മഹ്മൂദ് അബ്ബാസ് മോദിക്കു സമ്മാനിച്ചു.
”ഫലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണ തകര്‍ക്കാനാവാത്തതും അചഞ്ചലവുമാണെന്നും അതിന് തെളിവാണ് തന്റെ റാമല്ല സന്ദര്‍ശനമെന്നും മോദി പറഞ്ഞു. യാസര്‍ അറാഫാത്് മഹാനായ നേതാവും ഇന്ത്യന്‍ ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അരക്ഷിതാവസ്ഥയും അസ്ഥിരതയും മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഫലസ്തീന്‍ രാഷ്ട്ര നിര്‍മിതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ദീര്‍ഘകാല പങ്കാളിയാണ്. റാമല്ലയിലെ ടെക്‌നോളജി പാര്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ സാമ്പത്തിക നിക്ഷേപം നടത്തിയ പദ്ധതികള്‍ മോദി എടുത്തു പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫലസ്തീന്‍ ജനതക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ നിക്ഷേപം നടത്തും” മോദി പറഞ്ഞു.
ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജോയിന്റ് കമ്മീഷന്‍ തല യോഗം ചേരാന്‍ തീരുമാനിച്ചതായും കൂടിക്കാഴ്ചക്കു ശേഷം മഹ്മൂദ് അബ്ബാസിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞു. യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ പരിധി 50ല്‍നിന്ന് 100 ആയി ഉയര്‍ത്തും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്നും അതിനുവേണ്ടിയുള്ള പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയമായും തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സംയുക്ത അഭിസംബോധനയില്‍ മഹ്മൂദ് അബ്ബാസ് അനുസ്മരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനികള്‍ക്ക് എക്കാലത്തും കുലീനതയും അന്തസ്സുമുള്ള പദവി തന്നിട്ടുള്ള ഇന്ത്യയെ കടപ്പാട് അറിയിക്കുന്നുവെന്നും മഹ്്മൂദ് അബ്ബാസ് പറഞ്ഞു.
മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ധരിപ്പിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇതില്‍ വിജയിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര രാഷ്ട്രമെന്ന 1967 മുതലുള്ള സ്വപ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞ മഹ്മൂദ് അബ്ബാസ് ഇന്ത്യാ-ഫലസ്തീന്‍ സൗഹൃദം നീണാള്‍ വാഴട്ടെയെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
ഫലസ്തീനിലെ റോമന്‍, ലത്തീന്‍ കത്തോലിക്കാ സഭാ മേധാവികളും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും മോദിയെ സ്വീകരിക്കാന്‍ റാമല്ലയില്‍ എത്തിയിരുന്നു. മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റാമല്ലയില്‍ എത്തിയതെന്ന് റോമന്‍ കത്തോലിക്കാ സഭാ മേധാവി ജിയാസിന്റോ ബോലുസ് മാര്‍കൂസോ പറഞ്ഞു.
റാമല്ലയില്‍ എത്തിയ മോദിക്ക് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓണര്‍ നല്‍കി. തുടര്‍ന്ന് പ്രസിഡണ്ടിന്റെ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള യാസര്‍ അറാഫാതിന്റെ ഖബറിടം സന്ദര്‍ശിച്ച മോദി ഇവിടെ ഒലീവ് ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റാമല്ലയില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന പുതിയ നയതന്ത്ര പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 4.5 ദശലക്ഷം യു.എസ് ഡോളര്‍ ഈ കേന്ദ്രത്തിനായി ഇന്ത്യ ഇതിനകം അനുവദിച്ചിട്ടുണ്ട്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും