Culture
ആകാശ് മൊഴി നല്കിയ നേതാവ് നാട്ടിലുണ്ട്; പ്രതിചേര്‍ക്കില്ലെന്ന പൂര്‍ണ വിശ്വാസത്തോടെ..
കണ്ണൂര്‍: ഷുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രതി എം.വി ആകാശ് മൊഴിയില്‍ വെളിപ്പെടുത്തിയ നേതാവ് ഒളിവില്‍ പോവുകയോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ല. നാട്ടില്‍ തന്നെയുണ്ട്; അന്വേഷണ സംഘത്തിന്റെ കണ്‍വെട്ടത്തു തന്നെ. എന്നാല്‍ പാര്‍ട്ടിയെ ഭയന്ന് തന്നെ പോലീസ് വിളിപ്പിക്കുക പോലുമില്ലെന്ന് ഇയാള്‍ക്ക് ഉറപ്പുണ്ട്. ആ വിശ്വാസം ശരിയാവുകയാണ്. മൊഴി ലഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും അന്വേഷണ സംഘം അയാളെ വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല.
നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവും ഇപ്പോള്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിലേക്കെത്തുന്നതിന് പോലീസിന് തടസമാകുന്നത് ഇയാളുടെ പാര്‍ട്ടിയിലെ സ്ഥാനം മാത്രമല്ല. ഇ.പി ജയരാജന് ഉള്‍പ്പെടെയുള്ളവരുമായി ഇയാള്‍ക്കുള്ള ഉറ്റ ബന്ധം കൂടിയാണ്. ബുധനാഴ്ച മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പോലും ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഒളിവില്‍ പോവുകയോ ചെയ്യാതെ ഇയാള്‍ നാട്ടില്‍ തന്നെ തുടരുന്നത് അതൊക്കെ സംശയത്തിനിടയാക്കുമെന്ന കാരണത്താലല്ല, പാര്‍ട്ടി ഭരിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തന്നിലേക്കെത്താനാവില്ലെന്ന ഉറച്ച ബോധ്യമാണെന്ന് ഇയാളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ശുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്കിയതും തല്ലിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ പോര വെട്ടണമെന്ന് പറഞ്ഞതും അതിന് വാളുകള്‍ നല്കിയതും ഇയാളാണെന്നാണ് എം.വി ആകാശിന്റെ മൊഴിയിലുള്ളത്. പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ കേസിനെക്കുറിച്ച് ഭയം വേണ്ടെന്നും ഡമ്മി പ്രതികളെ ഹാജരാക്കി കേസില്‍ നിന്ന് രക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞതായും മൊഴിയിലുണ്ടായിരുന്നു. ആകാശിന്റെ മൊഴി പുറത്തു വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇയാളെ വിളിപ്പിക്കാന്‍ പോലും അന്വേഷണ സംഘത്തിന് ധൈര്യമുണ്ടായില്ല. വാഹനം ഏര്‍പ്പാടാക്കിയതും ആയുധം നല്കിയതും ഇയാളായതിനാല്‍ അന്വേഷണം ഇനി മുന്നോട്ട് പോവണമെങ്കില്‍ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
കൊലക്കു പിന്നില്‍ ഈ നേതാവാണെന്ന സംശയം കൊല നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ പ്രകടിപ്പിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ ചിത്ര സഹിതം വാര്‍ത്തയും പ്രചരിച്ചിരുന്നു. നേരത്തെ ഇയാള്‍ ശുഹൈബിന്റെ വീട് സ്ഥിതി ചെയ്യുന്ന എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അവിടെ ശുഹൈബ് ഇയാളുടെ എതിരാളി ആയിരുന്നു. എടയന്നൂരില്‍ നടന്ന മിക്ക ഏറ്റുമുട്ടലുകളിലും സി.പി.എം പക്ഷത്തിന് നേതൃത്വം നല്കിയതും ഇയാളായിരുന്നു. ഈ സാഹചര്യത്തിലാണ് ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധ ആദ്യം തന്നെ ഇയാളിലേക്ക് തിരിഞ്ഞത്. സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് ഇതിനെ പ്രതിരോധിച്ചിരുന്നത്.
ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നും പൊലീസിന്റെ പണി പാര്‍ട്ടി ചെയ്യേണ്ടെന്നുമായിരുന്നു കൊടിയേരിയുടെ പ്രതികരണം. തുടര്‍ന്നാണ് സമ്മേളന വേദിയില്‍ മൂന്നുപേരുടേയും കൂടിക്കാഴ്ച്ച. സംസ്ഥാന സമ്മേളനത്തിനുശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം ചെയ്തെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവ വികാസങ്ങള്‍ മറ്റിടങ്ങളിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി മറ്റുജില്ലകളിലെ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala14 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

