Connect with us

More

ഇസ്രാഈല്‍ ഉപരോധം: ഗസ്സയില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു

Published

on

 

ഗസ്സ: ഇസ്രാഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം വിദഗ്ധ ചികിത്സ കിട്ടാതെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചതായി ഫലസ്തീന്‍ സംഘടനകളുടെ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ അഹ്മദ് അല്‍ കുര്‍ദ് പറയുന്നു. 12 വര്‍ഷമായി ഇസ്രാഈലിന്റെ ഉപരോധത്തില്‍ ഗസ്സ വീര്‍പ്പുമുട്ടുകയാണ്.
ഇക്കാലയലളവില്‍ ചികിത്സ കിട്ടാതെയും മറ്റും ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഉപരോധത്തെ തുടര്‍ന്നുള്ള കുടിവെള്ള, വൈദ്യുതി ക്ഷാമം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുപോലും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. വൈദ്യുതി ലഭ്യതയിലെ പ്രശ്‌നങ്ങള്‍ കാരണം മാത്രം നൂറോളം പേര്‍ മരിച്ചു.
വൈദ്യുതിക്ക് പകരം മെഴുകുതിരിയും വിറകും ജനറേറ്ററുകളും ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് തീപിടിച്ചു. കൃഷിസ്ഥലത്തും മത്സ്യബന്ധനത്തിനിടെയും ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ന്നും 350ഓളം പേര്‍ മരിച്ചു. കഴി്യൂഞ്ഞ ദിവസം ഇസ്രാഈല്‍ സേന മത്സ്യബന്ധന ബോട്ടിനുനേരെ വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസ്സ തുറമുഖത്തേക്ക് മടങ്ങുമ്പോഴാണ് ബോട്ടിനുനേരെ വെടിവെപ്പുണ്ടായത്.
ഇസ്മാഈല്‍ അബൂ റിയാല എന്ന പതിനെട്ടുകാരനാണ് മരിച്ചതെന്ന് ഫലസ്തീന്‍ വക്താവ് നിസാര്‍ അയ്യാഷ് പറഞ്ഞു. ഫലസ്തീന്‍ മത്സ്യബന്ധന ജീവനക്കാര്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണന്ന് ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഓസ്ലോ കരാര്‍ പ്രകാരം ഗസ്സയുടെ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ വരെ മത്സബന്ധനം നടത്താന്‍ ഫലസ്തീനികള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇസ്രാഈല്‍ ഇത് ആറ് നോട്ടിക്കല്‍ മൈല്‍ ചുരുക്കിയിരിക്കുകയാണ്.
അതിനകത്ത് മത്സ്യബന്ധനം നടത്തിയാല്‍ പോലും ഇസ്രാഈല്‍ സൈനികര്‍ വെടിവെക്കുകയാണെന്ന് ഹമാസ് ആരോപിച്ചു.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending