Connect with us

Video Stories

യുഎഇ-സഊദി റെയില്‍പാത 2021ഓടെ

Published

on

 

ദുബൈ: യുഎഇയുടെ വികസനക്കുതിപ്പില്‍ പുത്തന്‍ കരുത്താകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുഎഇ-സഊദി അറേബ്യ റെയില്‍ പാത 2021ഓടെ യാഥാര്‍ത്ഥ്യമാകും. 2021 ഡിസംബറോടെ റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കും യുഎഇയും സഊദിയുമായുള്ള ഈ റെയില്‍വേ ബന്ധം സ്ഥാപിക്കപ്പെടുന്നതെന്ന് ലാന്‍ഡ്-മറൈന്‍ ഫെഡറല്‍ അഥോറിറ്റിയുടെ ജനറല്‍ ഡയറക്ടര്‍ അബ്ദുല്ലാ സാലിം അല്‍ ഖദീരി പഞ്ഞു. ദുബൈയില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2,100 കി.മീ (1,300 മൈല്‍) ദൈര്‍ഘ്യമുള്ള റെയില്‍ പാതയാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ആറു ജി.സി.സി രാഷ്ട്രങ്ങളലൂടെ ഇതു കടന്നുപോകും. യാത്രക്കും ചരക്കു നീക്കത്തിനും പ്രത്യേകം പാതകള്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ മാസം, രാജ്യത്തിന്റെ എല്ലായിടത്തേക്കും റെയില്‍ പാത നിര്‍മിക്കുന്ന കാര്യം യുഎഇ മന്ത്രിസഭ ചര്‍ച്ചചെയ്തിരുന്നു. ഇത്തിഹാദ് റെയില്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ രൂപരേഖ കാബിനറ്റ് യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ചര്‍ച്ചക്ക് വെച്ചത്. യോഗത്തിനു പിന്നാലെ, റെയില്‍ പാതകള്‍ സ്ഥാപിക്കല്‍, നടത്തിപ്പ് എന്നിവക്കായി നിയമനിര്‍മാണം നടത്തുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നതായി ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കു ഗതാഗതത്തിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും ശാ, ഹബ്ശന്‍ എന്നീ എണ്ണപ്പാടങ്ങളില്‍ നിന്ന് പോര്‍ട്ട് ഓഫ് റുവൈസിലേക്ക് സള്‍ഫര്‍ കയറ്റി അയക്കലാണ് ഇത്തിഹാദ് റെയിലിന്റെ പ്രധാന ഉപയോഗം. 2013ല്‍ തുറന്ന ഈ പാത രാജ്യമൊട്ടാകെ ബന്ധിപ്പിക്കാനും വൈകാതെ സഊദി അറേബ്യ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വികസിപ്പിക്കാനും ആലോചനയുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുമ്പ്, അടുത്ത ഘട്ടം ഉപേക്ഷിച്ചതായി ഇത്തിഹാദ് റെയില്‍ അറിയിച്ചിരുന്നു. ദുബൈയിലേക്കും അല്‍ ഐനിലേക്കുമുള്ള 628 കി.മീ ചരക്കു പാതയാണ് ഉപേക്ഷിച്ചത്. പിന്നീട്, റുവൈസില്‍ നിന്ന് സഊദി അതിര്‍ത്തിയിലെ ഖിഫാത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഇതോടൊപ്പം ഇത്തിഹാദ് റെയില്‍ വേണ്ടെന്നുവെച്ചിരുന്നു.
പദ്ധതിയിലുള്ളത് പ്രകാരം അവസാന ഘട്ടം റാസല്‍ഖൈമ, ഫുജൈറ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലേക്ക് പാത നിര്‍മിക്കലായിരുന്നു. ഈ ഭാഗത്തേക്ക് 279 കി.മീ ചരക്കു പാതയോടൊപ്പം ഭാവിയില്‍ പാസഞ്ചര്‍ ട്രെയ്‌നിനുള്ള പദ്ധതിയും ഉണ്ടായിരുന്നു.
ഉപേക്ഷിച്ച പദ്ധതികള്‍ ഇത്തിഹാദ് വീണ്ടും പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം മീഡ് മാഗസിനില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തിഹാദ് റെയില്‍ പാതവികസന തീരുമാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിനായി തല്‍പ്പരകക്ഷികളെ കാണുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തിഹാദ് റെയിലിന്റെ ബോര്‍ഡ് പുന:രൂപീകരിക്കുന്നതായി കഴിഞ്ഞ മാസം മീഡ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ദുബൈ ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായറിനെ അംഗമാക്കിയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനെ തലപ്പത്ത് ഇരുത്തിയുമായിരുന്നു ബോര്‍ഡ് പുന:സംഘടിപ്പിക്കല്‍.
ജി.സി.സി രാജ്യങ്ങളിലൂടെ റെയില്‍ പാത ശൃംഖലകള്‍ നിര്‍മിക്കാന്‍ തയാറായതോടെ വിപുലമായ ഗള്‍ഫ് റെയില്‍ ഗതാഗതം തീര്‍ക്കാനാണ് ഇത്തിഹാദ് റെയില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. നിലവില്‍ സഊദി റെയില്‍വേ കമ്പനിയാണ് മേഖലയില്‍ ഏറ്റവും വലിയ പാത കൈകാര്യം ചെയ്യുന്നത്. വടക്കു-തെക്കന്‍ ചരക്കു ഗതാഗതവും റിയാദ്-ഖുറയ്യത് പാസഞ്ചര്‍ സര്‍വീസും സഊദി റെയില്‍വേ കമ്പനിക്കു കീഴിലുണ്ട്. അതേസമയം, എല്ലാ അംഗ രാജ്യങ്ങളുടെയും താല്‍പര്യം പരിഗണിച്ചു മാത്രമായിരിക്കും ഇതുമായി സഹകരിക്കുന്നത് എന്ന നിലപാടിലാണ് ചില ജി.സി.സി രാജ്യങ്ങള്‍.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending