Video Stories
റെക്‌സ് ടില്ലേഴ്‌സനെ ട്രംപ് പുറത്താക്കി
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്‌നം ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നാമനിര്‍ദേശം ചെയ്തു. പോംപിയോയുടെ ഒഴിവിലേക്ക് ജിന ഹാസ്പലിനെ സി.ഐ.എ ഡയറക്ടറായും നിയോഗിച്ചു. സി.ഐ.എയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്പല്‍. പല വിഷയങ്ങളിലും ടില്ലേഴ്‌സനും ട്രംപും ശീതസമരത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ ഇരുവരും പരസ്യമായി ഇടഞ്ഞു. ടില്ലേഴ്‌സന്‍ അറിയാതെ വിദേശകാര്യ പ്രശ്‌നങ്ങളില്‍ ട്രംപ് സ്വന്തമായി തീരുമാനമെടുക്കാന്‍ തുടങ്ങിയതോടെ ഭിന്നത രൂക്ഷമായി.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചത് ടില്ലേഴ്‌സന്‍ അമ്പരപ്പോടെയാണ് കേട്ടത്. ട്രംപിന്റെ പ്രഖ്യാപനം വരുമ്പോള്‍ അദ്ദേഹം ആഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. യു.എസ്-ഉത്തരകൊറിയ ചര്‍ച്ച സമീപ കാലത്തൊന്നും ഉണ്ടാകില്ലെന്ന് ടില്ലേഴ്‌സന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് ഒരു ദിവസത്തിനുശേഷമാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ടില്ലേഴ്‌സനെ പുറത്താക്കി പോംപിയോയെ നിയമിക്കാന്‍ വൈറ്റ്ഹൗസില്‍ നീക്കം നടത്തുന്നുണ്ടെന്ന് നവംബര്‍ അവസാനം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. ടില്ലേഴ്‌സനെ സമ്മര്‍ദ്ദത്തിലാക്കി പുകച്ചുചാടിക്കുന്നതിന് വൈറ്റ്ഹൗസിലെ ചിലര്‍ തന്നെയാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിഡന്റുമായുള്ള ഭിന്നതയെതുടര്‍ന്ന് ടില്ലേഴ്‌സന്‍ രാജിവെക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പെന്റഗണില്‍ നടന്ന യോഗത്തില്‍ ട്രംപിനെ ടില്ലേഴ്‌സന്‍ ബുദ്ധിശൂന്യനെന്ന് വിളിച്ചെന്നും അവര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്നും എന്‍ബിസി ചാനല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു പിന്നീട് ഇരുവരും തള്ളി. ആരാണ് ബുദ്ധിമാനെന്ന് ഐ.ക്യു ടെസ്റ്റ് നടത്തിയ ശേഷം പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടിയെന്ന് ഫോബ്‌സ് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുഘട്ടത്തില്‍ ഉത്തരകൊറിയയുമായി ടില്ലേഴ്‌സണ്‍ നടത്തിയ സമവായ ശ്രമങ്ങളെ ട്രംപ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും വാക് പോരാട്ടം നടത്തിക്കൊണ്ടിരിക്കെ നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ടുപോയ ടില്ലേഴ്‌സന്‍ സമയം പാഴാക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘നിങ്ങള്‍ ഊര്‍ജം പാഴാക്കരുത് റെക്‌സ്, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യും’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതു കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം ഉന്നിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ ട്രംപ് സമ്മതിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ ട്രംപ് നവനാസികളോട് ഉപമിച്ചപ്പോഴും അവര്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. അമേരിക്കന്‍ മൂല്യങ്ങള്‍ പറയുന്നത് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍നിന്നാണെന്നും പ്രസിഡന്റ് പറയുന്നത് സ്വന്തം കാര്യമാണെന്നുമായിരുന്നു ഇതേക്കുറിച്ച് ടില്ലേഴ്‌സന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

