Connect with us

Sports

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ആവേശ്വോജ്ജ്വല സ്വീകരണം

Published

on

 

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരളാ ടീമിന് സംസ്ഥാന സര്‍ക്കാറിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ടീമിനെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. തുടര്‍ന്ന് 11.30ന് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്റ്റാച്യു ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമിനെ പത്രപ്രവര്‍ത്തക യൂണിയന്‍ ആസ്ഥാനമായ കേസരിയിലേക്ക് ആനയിച്ചത്. അവിടെ നടന്ന സമ്മേളനത്തില്‍ കായികമന്ത്രി എ.സി മൊയ്തീന്‍ ടീം അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മ്യൂസിയത്തു നിന്നും തുറന്ന ജീപ്പിലാണ് താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരണ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോളര്‍ സ്‌കേറ്റിംഗ്, അശ്വാരൂഢ സേന ഉള്‍പ്പെടെയുള്ളവയുടെ അകമ്പടിയോടെയായിരുന്നു താരങ്ങളെ സമ്മേളന സ്ഥലത്ത് എത്തിച്ചത്. കളിക്കാര്‍ക്കും കോച്ചിനും മാനേജര്‍ക്കും ഉള്‍പ്പെടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
കിരീടം സ്വന്തമാക്കിയ കേരളാ ടീമിന് ഇനിയുമേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് ഇല്ലായ്മകളുടെ പ്രതീകങ്ങളാണ് ഇവരില്‍ പലരും. എന്നാല്‍ ഫുട്ബോളില്‍ ഇവര്‍ക്കു ഇനിയുമേറെ നേടാന്‍ സാധിക്കും. ടീമംഗങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മികച്ച രീതിയില്‍ കളിച്ചതോടെയാണ് കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിക്കാന്‍ സാധിച്ചത്. നാടിന്റെ മികവ് ഉര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ ടീമിന്റെ പ്രോത്സാഹനത്തിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. കൂടുതല്‍ തിളക്കമാര്‍ന്ന ഫുട്ബോള്‍ ജീവിതം ഇവര്‍ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കായിക മന്ത്രി എ.സി മൊയ്തീന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, അഡ്വ.കെ.രാജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, കെ.എഫ്.എ പ്രസിഡണ്ട് കെ.എം.ഐ മേത്തര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ അഭാവമാണ് കേരള ഫുട്‌ബോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ടീമിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെയും കോഴിക്കോടിനെയും മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള ഗ്രൗണ്ടുകള്‍ സംസ്ഥാനത്തില്ല. അതിനാലാണ് സന്തോഷ് ട്രോഫിയുടെ പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റിയത്. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയാലെ കേരള ഫുട്ബാള്‍ മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറഞ്ഞു. വിജയത്തോടെ ടീം അംഗങ്ങളില്‍ പലര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള വമ്പന്‍ ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ അത്തരം കരാറുകളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വമ്പന്‍ ടീമുകളില്‍ പോയി കളിക്കാതെ പുറത്തിരിക്കുന്നതിനെക്കാള്‍ നല്ലത് കേരളത്തിലെ ഏതെങ്കിലും ടീമില്‍ ചേര്‍ന്ന് കളിക്കുന്നതാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചാലും താരങ്ങള്‍ ഫുട്ബാള്‍ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ബാഹ്യ ഇടപെടലുകളോ സമ്മര്‍ദങ്ങളോ ഉണ്ടായിട്ടില്ല. അര്‍ഹതയുള്ള ഒരു കളിക്കാരനും ടീമിന് പുറത്തുപോകരുതെന്ന് മാത്രമായിരുന്നു ആഗ്രഹം-അദ്ദേഹം പറഞ്ഞു.

Sports

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ അവാര്‍ഡിന് സലാഹും ഹകിമിയും മുഖാമുഖം

പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു.

Published

on

കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പ്രശസ്തമായ പുരസ്‌കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്‌റഫ് ഹകിമിയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില്‍ മുന്‍നിരയില്‍ നിലനിറുത്തിയത്. ഡിസംബറില്‍ ആരംഭിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ 29 ഗോളുമായി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.തുര്‍ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര്‍ ഒസിമെന്‍ നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില്‍ സ്ഥാനം ലഭിച്ചത്.

Continue Reading

Sports

124 റണ്‍സ് ചേസിങ്ങിലും പതനം; ഈഡനില്‍ ഇന്ത്യയ്ക്ക് 30 റണ്‍സിന് തോല്‍വി

ഈഡന്‍ ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.

Published

on

കൊല്‍ക്കത്ത: ആദ്യ ഇന്നിങ്‌സില്‍ 30 റണ്‍സിന് ലീഡ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ അതേ അളവില്‍ തോല്‍വി വഴങ്ങി ഇന്ത്യ. ഈഡന്‍ ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം പൂര്‍ണമായും സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ബാറ്റര്‍മാര്‍ നിരന്തരം പുറത്താകുകയും ഇന്ത്യ 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു.

1997ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 120 റണ്‍സ് പിന്തുടര്‍ന്ന് 81 റണ്‍സിന് ഓള്‍ഔട്ടായതിനു ശേഷമാണ് ഇന്ന് 125ല്‍ താഴെയുള്ള ടാര്‍ഗറ്റ് ഇന്ത്യ കൈവിട്ടത്. 28 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ചേസിങ്ങാണിത്.
ഇന്ത്യ ചേസിങ്ങില്‍ പരാജയപ്പെട്ട കുറഞ്ഞ സ്‌കോറുകള്‍:

120 വെസ്റ്റിന്‍ഡീസിനെതിരെ, 1997 (ബ്രിജ്ടൗണ്‍)

124 ദക്ഷിണാഫ്രിക്കക്കെതിരെ, 2025 (ഈഡന്‍ ഗാര്‍ഡന്‍സ്)

147 ന്യൂസിലന്‍ഡിനെതിരെ, 2024 (വാംഖഡെ)

176 ശ്രീലങ്കക്കെതിരെ, 2015 (ഗാലെ)

193 ഇംഗ്ലണ്ടിനെതിരെ, 2025 (ലോര്‍ഡ്‌സ്)

സ്പിന്നിന് അത്യധികം സഹായകമായ പിച്ച് ഒരുക്കിയത് ഇന്ത്യന്‍ ടീമിനെതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. ബാറ്റര്‍മാരുടെ പരാജയമാണ് തോല്‍വിക്ക് കാരണം എന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മത്സരം ഇന്ത്യക്കായിരുന്നുവെന്നും കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ തെംബാ ബവുമയുടെ (55*) ശാന്തമായ ഇന്നിങ്‌സ് ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സ്പിന്നിങ് പിച്ചുകളെ ശക്തമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. ”ടെസ്റ്റ് ക്രിക്കറ്റിന് ആര്‍.ഐ.പി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തയാറാക്കുന്ന പിച്ചുകള്‍ മത്സരത്തിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും കഴിവുകള്‍ തെളിയിക്കാനാവുന്നില്ല. പിച്ചിന്റെ സ്വഭാവമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കാര്‍ ഒരിക്കലും വളരില്ല” ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

 

Continue Reading

Sports

ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു

ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

Published

on

പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.

2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.

ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്‌കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 91.

തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്‍ഷന്‍ കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.

ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്‍ട്ടിന്‍ സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്‌പെയിന്‍ 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.

തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.

 

Continue Reading

Trending