Connect with us

Video Stories

‘എന്റെ ജീവിതം കോമഡിയല്ല, അഭിനയം വേണ്ടെന്നുവെച്ചിട്ടില്ല’; ബിന്ദു പണിക്കര്‍

Published

on

നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കര്‍. സ്വന്തം ജീവിതത്തില്‍ തമാശകകളില്ലെന്നും ചിരിക്കാന്‍ മാത്രമേ അറിയൂവെന്നും അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദുപണിക്കര്‍ പറയുന്നു.

സിനിമ വേണ്ടെന്ന് വെച്ചിട്ടില്ല. ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വരട്ടെ അപ്പോള്‍ ചെയ്യും. മലയാള സിനിമയില്‍ ജഗതിയില്ലാത്തതിന്റെ നഷ്ടം തന്നെപ്പോലെയുള്ളവര്‍ക്കേ അറിയൂ. തന്റെ ജീവിതം കോമഡിയല്ല, ചിരിക്കാന്‍ മാത്രമേ അറിയൂവെന്നും നടി പറയുന്നു.

സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. വിവാഹം പോലും അതുകൊണ്ടാണ് നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 10വര്‍ഷം തികയുന്നതിന് മുമ്പ് ഭര്‍ത്താവ് മരിച്ചു. 34ദിവസം വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിനുശേഷവും സിനിമയില്‍ ജോലി ചെയ്തു. പിന്നീട് രണ്ടുവര്‍ഷക്കാലം വിഷാദരോഗത്തിന് അടിമപ്പെടുകയും ചെയ്തുവെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടം ഇഞ്ചോടിഞ്ച് മത്സരം

കുറവ് തിരുവനന്തപുരത്ത്, മുന്നില്‍ ആലപ്പുഴയുമാണ്

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം തന്നെ ഇഞ്ചോടിഞ്ച് മത്സരമാണ് മൂന്നു പാര്‍ട്ടികളും. ആദ്യ മൂന്നുമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആകെ പോളിങ് 20.41% . കുറവ് തിരുവനന്തപുരത്ത്, മുന്നില്‍ ആലപ്പുഴയുമാണ്.

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടിലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും ഉണ്ട്.

Continue Reading

international

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബസിന്റെയും കാറുകളുടെയും മുകളിലൂടെ പറന്നു; ഒറാഡിയയില്‍ ദുരന്തം ഒഴിവായി

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

Published

on

റുമാനിയയിലെ ഒറാഡിയയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിന്റെയും കാറിന്റെയും മുകളിലൂടെ പറന്ന് അതിഭീകര ദുരന്തം ഒഴിവായി.ഡിസംബര്‍ 3നുണ്ടായ കാര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്.

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. റോഡിലെ സിസിടിവി ദൃശ്യങ്ങളില്‍, തെറ്റായ ദിശയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഒരു റൗണ്ട്എബൗട്ടിലേക്ക് കുതിച്ചുകയറുന്നതും, പിന്നീട് നടപ്പാതയുടെ അരികില്‍ ഇടിച്ച് നിരവധി അടി ഉയരത്തില്‍ വായുവിലേക്ക് ഉയരുന്നതുമാണ് കാണുന്നത്.

കാര്‍ ഒരു ബസിനും രണ്ട് കാറുകള്‍ക്കും മുകളിലൂടെ പറന്നതിന് ശേഷമാണ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ഇരുമ്പ് തൂണില്‍ ഇടിച്ച് നില്‍ക്കുന്നത്. പമ്പില്‍ നേരിട്ട് ഇടിക്കാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി. പ്രമേഹരോഗിയായ ഡ്രൈവര്‍ ബോധരഹിതനായതാണെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ എല്ലുകള്‍ ഒടിഞ്ഞുവെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തരസേവന സംഘം സ്ഥലത്തെത്തി ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ 1,600 റുമാനിയന്‍ ലിയു (ഏകദേശം 27,000) പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Trending