നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കര്‍. സ്വന്തം ജീവിതത്തില്‍ തമാശകകളില്ലെന്നും ചിരിക്കാന്‍ മാത്രമേ അറിയൂവെന്നും അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദുപണിക്കര്‍ പറയുന്നു.
സിനിമ വേണ്ടെന്ന് വെച്ചിട്ടില്ല. ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വരട്ടെ അപ്പോള്‍ ചെയ്യും. മലയാള സിനിമയില്‍ ജഗതിയില്ലാത്തതിന്റെ നഷ്ടം തന്നെപ്പോലെയുള്ളവര്‍ക്കേ അറിയൂ. തന്റെ ജീവിതം കോമഡിയല്ല, ചിരിക്കാന്‍ മാത്രമേ അറിയൂവെന്നും നടി പറയുന്നു.
സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. വിവാഹം പോലും അതുകൊണ്ടാണ് നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 10വര്‍ഷം തികയുന്നതിന് മുമ്പ് ഭര്‍ത്താവ് മരിച്ചു. 34ദിവസം വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിനുശേഷവും സിനിമയില്‍ ജോലി ചെയ്തു. പിന്നീട് രണ്ടുവര്‍ഷക്കാലം വിഷാദരോഗത്തിന് അടിമപ്പെടുകയും ചെയ്തുവെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.
Be the first to write a comment.