Connect with us

Video Stories

പൂനെയെ തകര്‍ത്ത് ചെന്നൈ

Published

on

ചെന്നൈ: മരീന അരീനയില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. 44 ാം മിനിറ്റില്‍ ജെജെ ലാല്‍പെക്യുല നേടിയ ഗോളില്‍ ചെന്നൈ എഫ്.സി മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 51 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. ഹെഡ്ഡറിലൂടെയാണ് രണ്ട് ഗോളും വലയിലെത്തിയത്.

പൂനെക്കെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ചെന്നൈയിന്‍ എഫ്.സി കാത്തുസൂക്ഷിച്ചു. ചെന്നൈയുടെ ആക്രമണങ്ങളുടെ സൂത്രധാരന്‍ റാഫേല്‍ അഗസ്‌റ്റോയാണ് മാന്‍ ഓഫ് ദി മാച്ച് .ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി 10 മത്സരങ്ങളില്‍ നിന്നും 13 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 12 പോയിന്റോടെ പൂനെ സിറ്റിയാണ് ആറാമത്. അവസാന സ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റും എഫ്.സി ഗോവയും. ചെന്നൈയിന്‍ എഫ്.സി യുടെ പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി ഇന്നലെയും ടീമില്‍ വന്‍ അഴിച്ചുപണി നടത്തി. അഞ്ച് മാറ്റങ്ങള്‍ മറ്റെരാസി വരുത്തി.

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പകരക്കാരനായി ഇറങ്ങിയ സൂചിയും ഹാന്‍സ് മോള്‍ഡറും ഇന്നലെ ആദ്യ ഇലവനില്‍ എത്തി .ഗോള്‍ കീപ്പര്‍ സ്ഥാനം കെറിനു പകരം കരണ്‍ജിതിനാണ് ഇന്നലെ ലഭിച്ചത്. മറുവശത്ത് ആന്റോണിയോ ലോപ്പസ് ഹബാസ് പൂനെ സിറ്റിയുടെ ആദ്യ ഇലവനില്‍ ഒരു മാറ്റം മാത്രം വരുത്തി. രാഹൂല്‍ ബെക്കെയ്ക്കു പകരം രാജു യുംനാം ഇറങ്ങി. 39 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്ക് അനുകൂലമായി ആദ്യ കോര്‍ണര്‍. മലയാളി താരം സക്കീര്‍ എടുത്ത കോര്‍ണരില്‍ ബെര്‍ണാര്‍ഡ് മെന്‍ഡിയുടെ ശ്രമം റീബൗണ്ടില്‍ വീണ്ടും സക്കിറിന്റെ പക്കല്‍ . സക്കീറിന്റെ ഷോട്ട് എഡെല്‍ ബെറ്റെ കുത്തിയകറ്റി.

ആദ്യപകുതി ഗോള്‍ രഹിതമായി സമാപിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു ചെന്നൈയുടെ ഗോള്‍. റാഫേല്‍ അഗസ്റ്റോയില്‍ നിന്നും ഹാന്‍സ് മോള്‍ഡറിലേക്ക്. മോള്‍ഡറില്‍ നിന്നും ഡേവിഡ് സൂചിയിലേക്ക് സൂചിയുടെ ഹാഫ് വോളി ലക്ഷ്യമാക്കി പറന്നുയര്‍ന്ന ജെജെ ലാല്‍പെക്യുല ഹെഡ്ഡറിലൂടെ നെറ്റിലേക്ക് പന്ത് തിരിച്ചുവിട്ടു (1-0). ഗുരുമാങി സിംഗിന്റെ ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയും മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതിരുന്നതും ജെജെയ്ക്ക് ഗോള്‍ നേടുന്നതിനു സഹായമായി. ഐഎസ്എല്ലില്‍ ജെജെ നേടുന്ന 13 ാമത്തെ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയില്‍ കോച്ച് ആന്റോണിയോ ഹബാസ് മിഡ്ഫീല്‍ഡില്‍ ലെനി റോഡ്രിഗസിനു പകരം കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി വന്നു വിജയഗോള്‍ നേടിയ യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്റെ 51 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡുയര്‍ത്തി. റാഫേല്‍ അഗസ്റ്റോയില്‍ നിന്നും ജെജെയിലേക്കും തുടര്‍ന്നു ജെജെ തിരിച്ചു അഗസ്‌റ്റോയിലേക്കും. അളന്നു കുറിച്ച അഗസ്‌റ്റോയുടെ സുചിയുടെ തലയ്ക്കു പാകമായ വിധത്തിലുള്ള പാസ് .

സമയോചിതമായി ഉയര്‍ന്നു ചാടിയ സുചി ആംഗുലര്‍ ഹെഡ്ഡറിലൂടെ പുനെയുടെ ഗോളി എഡെല്‍ ബെറ്റെയ്ക്കു രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം പോസ്റ്റിന്റെ ഇടത്തെ മൂലയില്‍ നിക്ഷേപിച്ചു (2-0). പുനെ 68 ാം മിനിറ്റില്‍ എഡ്വേര്‍ഡോ ഫെരേരയ്ക്കു പകരം ജീസസ് ടാറ്റോയെയും തുടര്‍ന്നു അനിബാലിനു പകരം മോമാര്‍ എന്‍ഡോയെയും ഇറക്കി.ചെന്നൈ കോച്ച് മറ്റെരാസി പ്രതിരോധം ശക്തമാക്കിക്കൊണ്ട് ബ്ലാസിക്കു പകരം ബല്‍ജിത് സാഹ്്‌നിയെയും റാഫേല്‍ അഗസ്റ്റോയ്ക്കു പകരം ജോണ്‍ ആര്‍ണെ റീസയേ ഇറക്കി. ഇന്ന് മുംബൈ എഫ്.സി ഗോവയെ നേരിടും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending