Video Stories
ഹജ്ജിനുമുമ്പ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം

കണ്ണിയന്‍ മുഹമ്മദാലി
ഹജ്ജിന് മുമ്പ് മിന, അറഫ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. 10-15 റിയാല്‍ നല്‍കിയാല്‍ ടാക്‌സി കാറുകളിലോ ടൂറിസ്റ്റ് ബസ്സുകളിലോ പോകാന്‍ സൗകര്യമുണ്ടായിരിക്കും. സംഘമായി മാത്രമേ പോകാവൂ. ഒറ്റക്ക് പോയാല്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപരിചിതരെ സൂക്ഷിക്കുന്നത് കളവ്, ചതി, തട്ടിപ്പ് എന്നിവയില്‍ നിന്ന് ഇത് രക്ഷപ്പെടുത്തും. സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ ആദ്യം കയറുകയും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ആദ്യം ഇറക്കുകയും ചെയ്യുക. റോഡ് മുറിച്ച് കടക്കുമ്പോള്‍ സൂക്ഷിക്കണം. നല്ല വേഗതയിലായിരിക്കും വാഹനങ്ങള്‍ വരുന്നത്. വാഹനങ്ങള്‍ ഇല്ല എന്നുറപ്പിച്ച് മാത്രം ക്രോസ് ചെയ്യുക. മൊബൈല്‍ നമ്പരുകള്‍ പരസ്പരം മനസ്സിലാക്കുക. (പ്രത്യേകിച്ച് സ്ത്രീകള്‍) ആരോഗ്യം കാത്ത് സൂക്ഷിക്കുക. തണുത്തവ കഴിയുന്നത്ര ഒഴിവാക്കുക. ധാരാളം വെള്ളം കുടി ക്കുക. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക.
മക്കയില്‍ 13 ബ്രാഞ്ച് ആസ്പത്രികളും 50 കിടക്കകളുള്ള മെയിന്‍ ആസ്പത്രിയും മദീനയില്‍ മൂന്ന് ബ്രാഞ്ച് ആസ്പത്രികളും ഒരു മെയിന്‍ ആസ്പത്രിയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മിന, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പുകളോടനുബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ ഈ പ്രദേശങ്ങളിലൊക്കെത്തന്നെയും സഊദി ഗവണ്‍മെന്റ് വക ഹൈടെക് ആസ്പത്രികളുമുണ്ട്. ഹാജിമാര്‍ക്ക് ഇവിടെയെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇന്ത്യന്‍ ആസ്പത്രികളില്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനമുണ്ടാവും.
അസീസിയയില്‍ താമസിക്കുന്നവര്‍ ഹറമിനടുത്തുള്ള ബസ്‌സ്റ്റേഷന്‍ മനസ്സിലാക്കുക. സുബ്ഹി, ഇശാഅ് ജമാഅത്തുകള്‍ കഴിഞ്ഞ ഉടനെ ബസില്‍ നല്ല തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് അല്‍പസമയം ഹറമില്‍ തന്നെ കഴിച്ച്കൂട്ടി താമസ സ്ഥലത്തേക്ക് മടങ്ങുന്നതാണ് നല്ലത്. ഹജ്ജിന് തൊട്ടുമുമ്പും ഹജ്ജിന് ശേഷവും അല്‍പ ദിവസങ്ങള്‍ ബസ് സര്‍വീസ് ഉണ്ടാവുന്നതല്ല. ഈ ദിവസങ്ങളില്‍ ഹാജിമാര്‍ക്ക് അസീസിയയില്‍ വിശ്രമിക്കാവുന്നതാണ്.
താമസ സ്ഥലത്തിനടുത്ത് തന്നെ ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാവുന്ന കടകളുണ്ടാവും. അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഹറമിലേക്ക് പോകുമ്പോള്‍ അമ്പത് റിയാലില്‍ അധികം കൈവശം വെക്കരുത്. പണം മൊത്തമായി കയ്യില്‍ കൊണ്ടുനടക്കരുത്.
ഹജ്ജിന് മിനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, മിന ടെന്റ് കാര്‍ഡ്, വാച്ച് രൂപത്തിലുള്ള ട്രെയിന്‍ പാസ് എന്നിവ ഓരോരുത്തര്‍ക്കുള്ളത് മുതവ്വിഫ് റൂമില്‍ എത്തിച്ചുതരും. ടെന്റ് കാര്‍ഡില്‍ ടെന്റ് നമ്പര്‍, പോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. ഹജ്ജിന് വേണ്ടി മിനയിലേക്ക് പുറപ്പെടുന്ന സമയം നേരത്തെ മുതവ്വിഫ് അറിയിക്കും. അതനുസരിച്ച് മിനയിലേക്ക് കൊണ്ട് പോകാനുള്ള ലഗേജ് തയ്യാറാക്കുക. പരമാവധി കുറഞ്ഞ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാവൂ. കാരണം മിന ടെന്റില്‍ സ്ഥലം വളരെ പരിമിതമാണ്. അവില്‍, അവലോസ് പൊടി, ഡ്രൈ ഫ്രൂട്‌സ് കൂടാതെ അല്‍പം ചായപൊടി, പഞ്ചസാര, ചെറിയ കെറ്റില്‍, ഖുര്‍ആന്‍ മനാസിക്കുകള്‍, കണ്ണട എന്നിവ എടുക്കാവുന്നതാണ്.
സഊദി സര്‍ക്കാര്‍ സുരക്ഷയുടെ ഭാഗമായി മക്ക, അസീസിയ, മദീന, വിമാനത്താവളങ്ങള്‍, ഇരു ഹറമുകള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലായിടവും പൂര്‍ണമായും സി.സി ടി.വിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ വല്ലതും നിലത്ത് വീണ് കിടക്കുന്നത് കണ്ടാല്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണെങ്കില്‍ പോലും എടുക്കരുത്. ഇത്തരം സാധനങ്ങള്‍ എടുത്താല്‍ പൊലീസിന്റെ പിടിയിലാവും. തീര്‍ത്ഥാടകന്റെ ഓരോ നീക്കവും പൂര്‍ണമായും സഊദി സര്‍ക്കാറിന്റെ ശ്രദ്ധയിലും നിയന്ത്രണത്തിലുമാണ് എന്ന് ഓര്‍ക്കുക.
പണമോ ലഗേജുകളോ മറ്റോ കളവ് പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉടന്‍ വളണ്ടിയറുമായി ബന്ധപ്പെട്ട് പരാതി കൊടുക്കേണ്ടതാണ്. പരാതികൊടുക്കാന്‍ താമസിക്കുന്തോറും ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാര തുക കുറയുന്നതാണ്.
ഹജ്ജിന്റെമുമ്പ് മക്കയിലെ സന്ദര്‍ശന ഇടങ്ങളായ അറഫ, മീന, മുസ്ദലിഫ, ജന്നത്തുല്‍ മഹല്‍ എന്നിവിടങ്ങളും ഇരുമലകളും സന്ദര്‍ശിക്കുന്നത് നല്ലതാണ്.
(തുടരും)
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
-
kerala3 days ago
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
-
kerala2 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
പാലക്കാട് പന്നിക്കെണിയില്‍ നിന്ന് വയോധികക്ക് ഷോക്കേറ്റ സംഭവം; മകന് അറസ്റ്റില്‍
-
kerala2 days ago
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്