Connect with us

Video Stories

തൂത്തുക്കുടിയിലേത് നിലനില്‍പ്പിനായുള്ള പോരാട്ടം

Published

on

 

‘ഒരാളെയെങ്കിലും കൊല്ലണം’ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ്കമ്പനിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ ഒരു പൊലീസുകാരന്‍ പറഞ്ഞ വാക്കുകളാണിത്. പൊലീസ്‌വാനില്‍ കയറിനിന്ന ഉദ്യോഗസ്ഥന്‍ വെടിയുയര്‍ത്തി 12-ഓളം തദ്ദേശവാസികളെ കൊന്നൊടുക്കി. ജനങ്ങള്‍ക്ക് ശുദ്ധമായ വായുവും ജലവും നിഷേധിക്കുന്ന ബ്രിട്ടണ്‍ ആസ്ഥാനമായ വന്ദനാഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഉരുക്ക് കമ്പനിക്കെതിരെയാണ് അവര്‍ പ്രക്ഷോഭം നടത്തിയത്. മഹാരാഷ്ട്രയിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇടപെട്ടാണ് 5000 ഏക്കറോളം വരുന്ന ഭൂമി സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് വാങ്ങികൊടുത്തത്. അന്നത്തെ രത്‌നഗിരി കലക്ടര്‍ ഇവ ഭാവിയില്‍ ഉണ്ടാക്കുന്ന അപകട സാധ്യതകളെ തിരിച്ചറിഞ്ഞു കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് കലക്ടറുടെ നിര്‍ദ്ദേശം തള്ളുകയും വ്യവസായം തുടങ്ങുന്നതിന് പാരിസ്ഥിതിക അനുമതി നല്‍കുകയും ചെയ്തതാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയായത്. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് ഒറ്റ വാക്കുപോലും പറയാന്‍ കഴിയാത്തത്രക്കും ഈ ബഹുരാഷ്ട്ര കമ്പനിയുടെ അടിമകളായിപ്പോയിട്ടുണ്ട് സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും.
തമിഴ്‌നാട് സര്‍ക്കാറും ബഹുരാഷ്ട്ര കമ്പനിയുംകൂടി നടത്തിയ രഹസ്യ അജണ്ടയുടെ ഭാഗമായാണ് ജാലിയന്‍വാലാബാഗിന് സമാനമായ കൂട്ടക്കുരുതി നടന്നത്. നാല് ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് 98ല്‍ കമ്പനി തുടങ്ങിയശേഷം ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്‌വേണ്ടി നാല് തവണ വികസനം നടത്തിയപ്പോഴൊക്കെ അതിനനുസരിച്ച് വായുവും ജലവും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന തന്നെ സ്റ്റെര്‍ലൈസ് കമ്പനി ജനങ്ങള്‍ക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയെങ്കിലും മോദിയും തമിഴ്‌നാട് ഗവണ്‍മെന്റും ഈ രേഖ പൂഴ്ത്തിവെക്കുകയായിരുന്നു. തമിഴ്‌നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സ്റ്റെര്‍ലൈറ്റ് ഫാക്ടറിയില്‍ നിന്ന് വരുന്ന സള്‍ഫര്‍ഡൈഓക്‌സൈഡിന്റെ അളവ് നിര്‍ദ്ദിഷ്ട അളവിനേക്കാള്‍ 1200 മടങ്ങ് വരെ കൂടുതലാണെന്ന് അറിഞ്ഞിട്ടും ഒരു നടപടിയും കമ്പനിക്കെതിരെ എടുക്കാതിരുന്നത് തമിഴ്‌നാട് ഗവണ്‍മെന്റും സ്റ്റെര്‍ലൈറ്റ് കമ്പനിയും മോദിയും തമ്മിലുള്ള രഹസ്യ അജണ്ടയുടെ ഫലമായാണ്. കമ്പനിയുടെ ഉത്പാദനം ഇരട്ടിയാക്കുന്നത് സംബന്ധിച്ച് ഇംഗ്ലണ്ടിലെ സന്ദര്‍ശത്തിനിടയില്‍ മോദിയുമായി കഴിഞ്ഞ ഡിസംബറില്‍ തന്നെ വന്ദനാഗ്രൂപ്പ് കരാറാക്കിയിരുന്നു. കൊല്ലത്തില്‍ നാല് ലക്ഷം ടണ്ണില്‍ നിന്നും എട്ട് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വികസനം നടത്തുന്നതിന്‌വേണ്ടിയാണ് കഴിഞ്ഞ മാര്‍ച്ച് 24ന് കമ്പനി പൂട്ടിയിട്ടത്. വീണ്ടും ഇവ തുറന്നപ്പോള്‍ സാധാരണക്കാരന് അവരവരുടെ വീടുകളില്‍ കിടന്നുറങ്ങാന്‍ പറ്റാത്തവിധം ശ്വാസതടസ്സവും അലര്‍ജിയും ഛര്‍ദ്ദിയും സ്ഥിരമായ തലവേദനയും അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു മീറ്ററില്‍ സള്‍ഫര്‍ഡൈഓക്‌സിന്റെ അളവ് 20ൗഴ/രൗയശര മീറ്ററില്‍ നിന്നും 62ൗഴ/രൗയശര മീറ്ററായി വര്‍ധിച്ചു. മാത്രമല്ല ഈ പ്രദേശത്തെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഒറ്റയടിക്ക് 100 ശതമാനം കണ്ട് വര്‍ധിക്കുകയും ചെയ്തു. 2006ലും 2007ലും 1,70,000 ടണ്‍ ആയിരുന്നത് 2010 ആയപ്പോഴേക്കും 4,00,000 ടണ്ണായി ചെമ്പുരുക്ക് ഉത്പാദനം വര്‍ധിപ്പിച്ചപ്പോള്‍ പരിസ്ഥിതി സംബന്ധമായ രോഗങ്ങളും ആനുപാതികമായി വര്‍ധിക്കുകയാണ് ഉണ്ടായത്. എട്ട് ലക്ഷം ടണ്‍ ആയി ചെമ്പ് ഉത്പാദനം വര്‍ധിച്ചപ്പോള്‍ കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതി വെല്ലുവിളികളെപറ്റിയുള്ള ജനങ്ങളുടെ ആശങ്കയും വര്‍ധദ്ധിച്ചു.
കമ്പനിയുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തത്തെപ്പറ്റി പല യൂണിവേഴ്‌സിറ്റികളും പഠനം നടത്തിയിട്ടുണ്ട്. 2008-ല്‍ തിരുനല്‍വേലി മെഡിക്കല്‍ കോളജിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിന്‍ നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. പ്രദേശത്തിലെ 80,725 ആളുകളുടെ ആരോഗ്യസ്ഥിതി പഠിച്ചു നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ വന്ദനാ ഗ്രൂപ്പിന് വേണ്ടി മറച്ചുവെച്ചത്. തൂത്തുക്കുടിയിലെ വീരപാണ്ടിയപുരം കുമാരേതിയപുരം തുടങ്ങിയ സ്ഥലത്തെ ഭൂഗര്‍ഭ ജലം പരിശോധിച്ചപ്പോള്‍ സള്‍ഫറിന്റെ അംശം 17 മുതല്‍ 20 ഇരട്ടിയോളം അനുവദനീയമായ നിരക്കില്‍ നിന്നും കൂടുതലാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍നിന്നും ശ്വാസ സംബന്ധമായ രോഗങ്ങള്‍ 13.9 ശതമാനം ഈ പ്രദേശത്ത് മാത്രം വര്‍ധനവുണ്ടായി. ചെമ്പ് ഉത്പാദനം വര്‍ധിപ്പിച്ച ശേഷം മാരകമായ ആസ്തമ, ശ്വാസനാള രോഗങ്ങള്‍ തുടങ്ങിയവ മൂന്നിരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചപ്പോള്‍തന്നെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചുതുടങ്ങിയിരുന്നു. 2010ല്‍ മദ്രാസ് ഹൈക്കോടതിയില്‍ കമ്പനിക്കെതിരായി കേസ് ഫയല്‍ ചെയ്യുകയുണ്ടായി. ഉടന്‍ അടച്ച്പൂട്ടണമെന്നും ജനങ്ങള്‍ക്കാവശ്യമായ സുരക്ഷ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി അന്നുതന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങി വീണ്ടും ഉത്പാദനം നടത്തുകയാണുണ്ടായത്.
കമ്പനിക്കെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടും അവ ശ്രദ്ധിക്കാതെ എല്ലാവിധ സഹായവും നല്‍കിയതാണ് കഴിഞ്ഞ രണ്ടു ദിവസം മുമ്പുണ്ടായ അനിഷ്ട സംഭവത്തിന് കാരണം. കഴിഞ്ഞദിവസം സമരത്തിന്റെ 100-ാം ദിവസത്തില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രക്ഷോഭം ഉണ്ടാകുമെന്നും കമ്പനി അധികാരികളെ യഥാസമയം അറിയിച്ചിരുന്നു. ശക്തമായ പ്രക്ഷാഭം ഉണ്ടാകുമ്പോള്‍ ആവശ്യമായ പൊലീസ് ഫോഴ്‌സിനെ അയക്കാതിരുന്നത് മനപൂര്‍വ്വമാണ്. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ പൊലീസ് ഭയന്ന് വെടിവെക്കുമെന്നുള്ള സര്‍ക്കാരിന്റെ ധാരണ ശരിയായി വരികയാണുണ്ടായത്. പൊലീസ് സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ചതാണെന്ന സര്‍ക്കാര്‍ വ്യാഖ്യാനം തെറ്റാണ്. ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ വീഴ്ചവരുത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരുന്നു. വന്ദനാഗ്രൂപ്പിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ കൂട്ടക്കൊല തമിഴ്‌നാട് ഗവണ്‍മെന്റിന്റെ മാത്രം അറിവോടെ നടന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കേന്ദ്ര ഗവണ്‍മെന്റും ഈയൊരു മനുഷ്യക്കുരുതിക്ക് കൂട്ടുനിന്നിട്ടുണ്ട്. രണ്ടാം ദിവസം നടത്തിയ പ്രതിഷേധ സമരത്തെയും ഭീകരമായ രീതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ടത്. ഒരാളെകൂടി വെടിവെച്ചു കൊന്നു. അതും ശാന്തമായ സമരത്തിനിടയില്‍. ബഹുരാഷ്ട്ര കമ്പനികളും തമിഴ്‌നാട് സര്‍ക്കാറും ചേര്‍ന്ന് ജനങ്ങളുടെ സമരത്തെ നേരിടുമ്പോള്‍ അതിനുള്ള സര്‍വ പിന്തുണയും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് കിട്ടുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ദിവസവും കൊല നടന്നത് എന്നുവേണം കരുതാന്‍.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് നടത്തുന്ന ഓരോ പ്രവര്‍ത്തനവും ഭീകരമായി നേരിടുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്തിനും ഏതിനും കോടതിയെ സമീപിക്കുക എന്ന തന്ത്രപരമായ നയത്തിലൂടെയാണ് വന്ദനാഗ്രൂപ്പ് ഇതുവരെ കമ്പനി നടത്തിക്കൊണ്ട് പോന്നത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് കമ്പനിനടത്തുന്നത് എന്ന കടലാസ് രേഖ വെച്ചുകൊണ്ട് കോടതിയില്‍ നിന്ന് അനുമതി നേടിയെടുക്കുന്നതില്‍ വന്ദനാഗ്രൂപ്പ് പലതവണ വിജയിച്ചിട്ടുണ്ട്. നാഷണല്‍ എന്‍വറോണ്‍മെന്റ് എഞ്ചിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മലിനീകരണം നടത്തുന്ന വ്യവസായത്തിന് ഒരിക്കലും പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഈയൊരു കാരണം കൊണ്ട് 2010ല്‍ കമ്പനി അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി വിധിയുണ്ടായെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് താല്‍ക്കാലിക അനുമതി നേടിയെടുക്കുന്നതില്‍ വിജയിച്ചു. പിന്നീട് ഹരിതകോടതി നിലവില്‍ വന്നതിന് ശേഷം കേസ് ഹരിത കോടതിയിലേക്ക് മാറ്റുകയായിരുന്നു. ശുദ്ധജലവും വായുവും മലിനമാക്കിയതിനെതിരെ സ്റ്റെര്‍ലൈറ്റ് കമ്പനി ആയിരം കോടിയോളം സര്‍ക്കാരിന് പിഴ നല്‍കണമെന്ന് ഓര്‍ഡറിട്ടു. പക്ഷെ ചില്ലി കാശുപോലും തൂത്തുക്കുടിയിലെ കമ്പനി ഇരകള്‍ക്ക് കിട്ടിയില്ല എന്നു മാത്രമല്ല 2011ല്‍ വീണ്ടും കമ്പനി വികസിപ്പിക്കുകയാണ് ചെയ്തത്.
കമ്പനി പുറത്ത് വിടുന്ന മാരകമായ വിഷ ദ്രാവകങ്ങള്‍ പുഴയെ മലിനീകരിച്ചുകൊണ്ടിരിക്കുകയാണ്. സള്‍ഫര്‍ഡയോക്‌സൈഡ്, ക്ലോറിയം, മെര്‍ക്കുറി ഹൈഡ്രോക്ലോറിക് ആസിഡ് തുടങ്ങിയവ ജലത്തില്‍ ലയിച്ച് ചേര്‍ന്ന് കിണറുകളിലും തോടുകളിലും പുഴകളിലും എത്തിച്ചേര്‍ന്ന് മത്സ്യങ്ങള്‍ ധാരാളം ചത്തുപൊങ്ങിയിട്ടും പ്രദേശത്തെ ആളുകള്‍ക്ക് ശ്വാസതടസ്സം അലര്‍ജി എന്നിവ ഉണ്ടായിട്ടും സര്‍ക്കാര്‍ കമ്പനിയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. മെര്‍ക്കുറി പോലെയുള്ള വിഷമാലിന്യം മണ്ണില്‍ ലയിച്ചു ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തരിശാവുകയും കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. 70 ശതമാനം കര്‍ഷകരുള്ള ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദനം നടത്താന്‍ പറ്റാത്ത അവസ്ഥ വന്നതോടുകൂടി തൊഴിലില്ലായ്മ രൂക്ഷമായി. ഈ അവസരത്തില്‍ 1200 ഓളം വരുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് തൊഴിലവസരം നല്‍കുന്ന തന്ത്രമാണ് കമ്പനി ഉപയോഗിച്ചത്. പ്രദേശവാസികള്‍ക്ക് തൊഴില്‍ കിട്ടിയതോടുകൂടി കമ്പനിക്കെതിരായ പ്രതിഷേധങ്ങള്‍ തല്‍ക്കാലം നിന്നെങ്കിലും ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ വായുവും മണ്ണും ജലവും മലിനീകരിക്കപ്പെട്ടപ്പോള്‍ വീണ്ടും പ്രക്ഷോഭമുണ്ടാവുകയാണ് ചെയ്തത്. കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചു. ശ്വാസകോശ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ സ്റ്റെര്‍ലൈറ്റ് കമ്പനി വെച്ചുനീട്ടുന്ന ചെറിയ വരുമാനമുള്ള തൊഴിലിനേക്കാളും ശുദ്ധമായ വായും ജലവുമാണെന്ന തിരിച്ചറിവാണ് ജനങ്ങള്‍ക്കുണ്ടായത്.
ബഹുരാഷ്ട്ര കമ്പനികളോട് ചേര്‍ന്ന്‌കൊണ്ട് തമിഴ്‌നാട് ഗവണ്‍മെന്റ് നടത്തുന്ന കൂട്ടകൊലപാതങ്ങള്‍ക്കെതിരെ വിദേശ മാധ്യമങ്ങള്‍ വരെ കഴിഞ്ഞ ദിവസം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്ന ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്തി 12-ഓളം പേരെ ദാരുണമായി കൊലചെയ്ത സംഭവം അടുത്ത കാലത്തൊന്നും ലോക ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തേക്കാള്‍ കൂടുതലാണ് വിദേശ മാധ്യമങ്ങള്‍ ഇവ പ്രക്ഷേപണം ചെയ്തത് എന്ന് അറിയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലാവുന്നത്. നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം സമരങ്ങളെ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ മാത്രമെ സമൂഹത്തോടും വരും തലമുറയോടുമുള്ള ധര്‍മ്മം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയൂ. കൂടുതല്‍ ആനുകൂല്യത്തിനോ പണത്തിനോ വേണ്ടിയായിരുന്നില്ല ഇത്രയും ജനങ്ങള്‍ അവിടെ പ്രക്ഷോഭം നടത്തിയത്. പ്രകൃതി തന്ന ശുദ്ധമായ വായുവും ജലവും തിരിച്ചു നല്‍കുന്നതിന് വേണ്ടി പൂര്‍ണ്ണ മുന്നേറ്റം മാത്രമായിരുന്നു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending