Video Stories
അര്‍ജന്റീനക്ക് സ്‌നേഹ ഗോളുമായി ലയണല്‍ മെസി

ലോകോത്തര താരമാണെങ്കിലും ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങി ഫുട്‌ബോള്‍ മത്സര ഫൈനലുകളില്‍ അര്‍ജന്റീനക്കേറ്റ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന താരമാണ് ടീം ക്യപ്റ്റന്‍ കൂടിയായ ലയണല്‍ മെസി.
ജയത്തിനായി മൈതാനത്ത് പലപ്പോളും രാജ്യത്തെ സ്വയം തോളിലേറ്റേണ്ടി വന്ന മെസിക്ക്, എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ പലപ്പോഴും രൂക്ഷമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു.
വിമര്‍ശനങ്ങള്‍ക്ക് മൈതാനത്ത് ഗോളുകള്‍ കൊണ്ടു മറുപടി നല്‍കുന്ന മെസി എന്നാല്‍, മൈതാനത്തിന് പുറത്തും രാജ്യത്തിനായി വമ്പന്‍ ഗോളടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണ് ക്യാപ്റ്റന്‍.
ബാഴ്‌സ ടീമിലെ രാജകുമാരന്‍ കളിക്കപ്പുറം സ്വന്തം രാജ്യത്തിന് നല്‍കിയ സാമ്പത്തിക സഹായമാണ് അര്‍ജന്റീനന്‍ ആരാധകരെ പുളകം കൊള്ളിച്ചിരിക്കുന്നത്.
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീം കഴിഞ്ഞ കുറേ കാലമായി സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ്. ടീമിനു ആവശ്യമായ പണം കണ്ടെത്താനാകാതെ വിഷമഘട്ടത്തിലാണ് ഫുട്ബോള്‍ ഫെഡറേഷന്‍. സാമ്പത്തിക ബുദ്ധിമുട്ടില്‍ പലപ്പോഴും ടീമിനൊപ്പമുള്ള സ്റ്റാഫിന് പോലും ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
ആറ് മാസത്തിലധികമായി ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടിയിട്ട്. കാത്തിരിപ്പിന് ഫലം കാണില്ലെന്ന് ഉറപ്പായതോടെ അവര്‍ വിവരം ടീം നായകനായ മെസിയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ടീം അനുഭവിക്കുന്ന ദുരിതം മനസിലാക്കിയ മെസി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് നല്‍കുകയാണ് ചെയ്തത്.
കഴിഞ്ഞ ആറു മാസമായി മുടങ്ങിയിരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളമാണ് മെസി സ്വന്തം കീശയില്‍ നിന്നും കൊടുത്തു വീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
മുറിയില്‍ വിശ്രമിക്കുകയായിരുന്ന മെസിയുടെ അടുത്തേക്ക് വിഷയം അവതരിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവത്തിന്റെ ഗൗരവം വിവരിക്കുകയും ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസിയോട് വിഷയത്തില്‍ എന്തെങ്കിലും പരിഹാരം കാണുകയുമായിരുന്നു ലക്ഷ്യം.
പക്ഷേ വിഷയം അറിഞ്ഞയുടന്‍ മെസി തന്റെ പിതാവിനെ വിളിക്കുകയും തുടര്‍ന്നു പണമെത്തിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷനിലെ വീഴ്ച്ചകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പലപ്പോഴും മെസി രംഗത്തെത്തിയിട്ടുണ്ട്. സംഘാടനത്തിലെ പിഴവും താരങ്ങളുടെ യാത്ര സൗകര്യത്തിലെ പ്രശ്നങ്ങളും മറ്റുമെല്ലാം മെസി നേരത്തെ തുറന്നടിച്ചതാണ്.
കോപ്പ അമേരിക്കയുടെ സമയത്ത് താരങ്ങളുടെ വിമാന യാത്രയില്‍ ഫെഡറേഷന്റെ ഭാഗത്തുനിന്നുമുണ്ടായ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള മെസിയുടെ ട്വീറ്റ് രാജ്യത്ത് വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. കോപ്പയുടെ ഫൈനലിന് ശേഷം അപ്രതീക്ഷതമായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലും ഫെഡറേഷനോടുള്ള പ്രതിഷേധമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അതേസമയം തിരിച്ചു വരവിന് ശേഷം മെസിയുടെ രാജ്യ സ്‌നേഹം കൂടിയതായും സംസാരമുണ്ട്.
kerala
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.
യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Cricket
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.
‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.
രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.
രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.
‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്