Connect with us

crime

19 കാരിയുടെ കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിയിറക്കി, കഴുത്ത് ബ്ലേഡ് കൊണ്ട് അറുത്തു; മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചു

Published

on

കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം. വികരാബാദിലെ കാലപൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ച് കൊന്നത്. കാലാപൂരിലെ കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജുട്ടു സിരിഷ എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകികള്‍ ആരാണെന്ന് വ്യക്തല്ല.

പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടി ജൂണ്‍ പത്തിന് രാത്രി 11 മണിയോടെ വീടുവിട്ടറിങ്ങിയതാണ്. എന്തിനാണ് പെണ്‍കുട്ടി രാത്രി വീടുവിട്ടിറങ്ങിയതെന്നോ ആരാണ് കൊലപാതകം നടത്തിയതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

crime

സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..

Published

on

ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

crime

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും

Published

on

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ വൈശാഖിനെ (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്.
വിവാഹശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. ഇതുകൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending