kerala

ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, തിരക്കില്‍പ്പെട്ട് 63കാരന്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്

By webdesk11

April 01, 2023

പാലക്കാട് കല്ലേക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വള്ളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ രാത്രി 10 മണിയോടെയാണ് കല്ലേക്കാട് പാളയത്തിലെ മാരിയമ്മന്‍ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആന ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം നടന്ന വെടിക്കെട്ടിനിടെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ആനപ്പുറത്ത് ഉണ്ടായിരുന്നിവര്‍ മുന്നിലുള്ള മരത്തിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ടാണ് വളയിയോട് സ്വദേശി ബാലസുബ്രഹ്മണ്യന്‍ മരണപ്പെട്ടത്. പ്രദേശത്ത് നിര്‍ത്തിയിരുന്ന ഇരുചക്ര വാഹനങ്ങളും ആന തകര്‍ത്തു.