india

ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ തീപിടിത്തം

By webdesk13

February 07, 2023

ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ തീപിടിത്തമുണ്ടായി. യെലഹങ്കയില്‍ എയര്‍ഡ്രോമിന് എതിര്‍വശത്തുള്ള സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.