ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേഷന്‍ സിസ്റ്റത്തിന്റെ പുതിയ അപ്പ്ഡേഷനായ ആന്‍ഡ്രോയിഡ് 11 ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്ക് പുറമെ വിവിധ ഫോണുകളില്‍ എത്തി തുടങ്ങി. ആപ്പുകളിലേയും മറ്റും പ്രൈവസി സെറ്റിങ്ങുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനം ലഭിക്കുന്നതാണ് ആന്‍ഡ്രോയിഡിന്റെ 11. ഉദാഹരണത്തിന് ഒരു ആപ്ലികേഷനുകള്‍ നിങ്ങള്‍ കുറച്ചു മാസ്സങ്ങളായി ഉപയോഗിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ സ്വകാര്യത എല്ലാം തന്നെ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുപോകുകയും റീസെറ്റ് ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനവും ആന്‍ഡ്രോയിഡ് 11 ല്‍ ഉണ്ട്.

ആൻഡ്രോയിഡിന്റെ പുതിയ 11 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നത് .Pixel 2 ,Pixel 2 XL,Pixel 3 കൂടാതെ  Pixel 3 XL,Pixel 3a കൂടാതെ  Pixel 3a XL,Pixel 4കൂടാതെ  Pixel 4 XL ,Pixel 4a എന്നി ഗൂഗിൾ സ്മാർട്ട് ഫോണുകളിലും ,OnePlus 8 സീരിയസ്സ് സ്മാർട്ട് ഫോണുകളിലും ലഭിക്കുന്നതാണ്.

Mi 10, Mi 10 Pro കൂടാതെ  Poco F2 Pro എന്നി സ്മാർട്ട് ഫോണുകളിലും Realme X50 Pro അടക്കമുള്ള ഫോണുകളിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .കൂടാതെ ഒപ്പോയുടെ  Oppo Find X2 എന്ന സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകളായ ColorOS 11 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ്.

അതേസമയം, ഗൂഗിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്വെയറില്‍ ലഭിക്കുന്ന ആന്‍ഡ്രോയിഡ് 11 സവിശേഷതകള്‍ ചിലത്, വണ്‍ യുഐ 3.0 ന്റെ  സാംസങ് മൊബൈലുകളിലും ലഭിക്കുന്നുണ്ട്. യുഎസിലെയും ദക്ഷിണ കൊറിയയിലെയും തെരഞ്ഞെടുത്ത ഡവലപ്പര്‍മാര്‍ക്കായി കമ്പനി അനുവദിച്ച ”പ്രീ-ബീറ്റ” വേര്‍ഷനുകളിലാണ് ഇത് ലഭിക്കുന്നത്.
സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ യുഐ 2.5ല്‍ ലാണ് 11 ന്റെ സവിശേഷതകള്‍ വന്നുതുടങ്ങിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സ്ഡിഎ-ഡവലപ്പര്‍മാരില്‍ നിന്നും പുറത്തു വരുന്നുണ്ട്.

കാഴ്ചയില്‍, പുതിയ രീതിയിലുള്ള ചിഹ്ന രൂപങ്ങള്‍ വന്നിട്ടുണ്ടെങ്കിലും യുഐ 3.0 നിലവിലെ വണ്‍ യുഐ 2.5 ന് സമാനമാണെന്നാണ് വിലയിരുത്തല്‍.