കോവിഡ് കാലത്ത് പുത്തന്‍ പരസ്യ രീതിയുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെ പ്രിയങ്കരമായ പുത്തന്‍ ഗാഡ്ജറ്റുകള്‍ പരിചയപ്പെടുത്തിയാണ് താരം രംഗത്തെത്ത്. കാനോന്റെ പുത്തന്‍ മിറര്‍ലെസ് ക്യാമറ കാനോണ്‍ ഇഒഎസ് ആര്‍ ഫൈവ് പരിചയപ്പെടുത്തിയാണ് ഇത്തവണ മമ്മൂട്ടി രംഗത്തെത്തിയത്.

കുറേ കാലമായി ആഗ്രഹിച്ചിരുന്ന ഒരു ക്യാമറ എന്റെ കയ്യില്‍ കിട്ടി. കാനോണ്‍ ഇഒഎസ് ആര്‍ ഫൈവ്, അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പുറത്തുവിച്ച ക്യമറാ ‘അണ്‍ബോക്‌സിങ്’ വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞു. ഗാഡ്ജറ്റ് പ്രേമിയായ അറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍ താരം കോവിഡ് കാലത്ത് ഇത് രണ്ടാം തവണയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പുതിയത് ആരാധകരോട് പങ്കുവക്കുന്നത്.

My new gadgets

My new gadget#eosr5CANON India

Posted by Mammootty on Thursday, September 10, 2020

നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മമ്മൂട്ടി പങ്കുവെച്ച സാംസങിന്റെ എസ്20 അള്‍ട്രാ ഫോണ്‍ ചിത്രം വൈറലായിരുന്നു. പ്രായത്തെ തോല്‍പ്പിക്കും വിധമുള്ള ഫിറ്റ്നസിലും കിടിലന്‍ ലുക്കിലും പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപെട്ട ചിത്രത്തിലാണ് താരം സ്മാാര്‍ട്ഫോണ്‍ കൂടി പരിചയപ്പെടുത്തിയത്. മമ്മൂക്കയെ പോലെ തന്നെ ചിത്രം കാണുന്നവരുടെ ശ്രദ്ധ ആ ഫോണിലും പതിഞ്ഞിരുന്നു. മമ്മൂട്ടി ഉപയോഗിക്കുന്ന ഫോണ്‍ എതാണെന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയിലുമായിരുന്നു.

Mammootty

2020 മാര്‍ച്ചില്‍ പുറത്തിറക്കിയ സാംസങിന്റെ എസ്20 പരമ്പരയിലെ ഏറ്റവും വലുതും ഉയര്‍ന്ന സൗകര്യങ്ങളുള്ള വിലകൂടിയതുമായ ഫോണ്‍ ആണ് മമ്മൂട്ടിയുടെ കയ്യിലുണ്ടായിരുന്നത്. 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉള്ള സാംസങ് എസ് 20 അള്‍ട്ര ഫോണിന് 97,999 രൂപയിലാണ് ആമസോണില്‍ വില തുടങ്ങുന്നത്. ഇതിന്റെ കൂടിയ വില 175900 രൂപയാണ്. സ്റ്റോറേജിന്റേയും റാമിന്റേയും അടിസ്ഥാനത്തില്‍ 128ജിബി-12ജിബി റാം, 256 ജിബി -12 ജിബി റാം, 512ജിബി-16ജിബി റാം എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് എസ്20 അള്‍ട്രയ്ക്ക്.

അതേസമയം, ഇന്ന് പുറത്തുവിട്ട ക്യാമറ, കാനോന്റെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറയാണ്. ഒന്നര ലക്ഷത്തിന് മുകളിലാണ് ക്യാമറയുടെ വില. ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും ഫോട്ടോസ് എടുക്കുകയെന്നുമാണ് പങ്കുവച്ച വിഡിയോയില്‍ മമ്മൂട്ടി പറയുന്നത്. എന്റെ പുതിയ ഗാഡ്ജറ്റ്‌സ് എന്ന ടൈറ്റിലില്‍ പുറത്തുവന്ന മമ്മൂട്ടിയുടെ ‘അണ്‍ബോക്‌സിങ്’ ഏതായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ലോക്ഡൗണിന് ഇടയില്‍ മമ്മൂട്ടി വീട്ടിലിരുന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.