സ്മാര്‍ട്‌ഫോണ്‍ പ്രമികള്‍ ആവേശത്തോടെ കാത്തിരുന്ന സാംസങ് എഫ് സീരീസ് ഫോണുകള്‍ ഒടുവില്‍ ഇന്ത്യയിലെത്തി. എഫ്41 മോഡലാണ് ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് സ്വയം വികസിപ്പിച്ച 9611 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 15W അതിവേഗ ചാര്‍ജ്ജിങ്ങോടെയുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ആറ് ജിബിയാണ് റാം, 128 ജിബിയാണ് ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

64 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ ശേഷിയുള്ള മൂന്ന് പിന്‍ ക്യാമറകളാണ് ഫോണിനുള്ളത്. 32 മെഗാപിക്‌സല്‍ ആണ് ഫ്രണ്ട് ക്യാമറ. 6 ജിബി റാം 64 ജിബി റോം മോഡലിന് 16,999 രൂപയും 6 ജിബി 128 ജിബി മോഡലിന് 17,999 രൂപയാണ് ഫോണിന്റെ വില.

ഒക്ടോബര്‍ 16ന് ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെ സെയിലില്‍ ഫോണ്‍ വില്‍പനക്കെത്തും. ഫ്യൂഷന്‍ ഗ്രീന്‍, ഫ്യൂഷന്‍ ബ്ലു, ഫ്യൂഷന്‍ ബ്ലാക്ക് എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ വില്‍പനക്കെത്തുന്നത്.