kerala

മലപ്പുറത്ത് സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നു

By webdesk17

March 16, 2025

മലപ്പുറം കാട്ടുങ്ങലില്‍ സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നു. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നെന്ന് പരാതി. വൈകിട്ട് 6.30ഓടെയാണ് സംഭവം.

കോട്ടപ്പടിയിലെ ആഭരണ നിര്‍മാണ ശാലയിലെ തൊഴിലാളികളെയാണ് സംഘം ആക്രമിച്ച് സ്വര്‍ണ്ം കവര്‍ന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഒരു കടക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തി ഒരാള്‍ കടയിലേക്ക് പോയിരുന്നു. ആ സമയത്താണ് രണ്ടാമത്തെ ആളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, സ്വര്‍ണം തട്ടിയത് പരാതിക്കാരനായ ഒരാളുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണവുമായി ബൈക്കില്‍ സഞ്ചരിച്ച തിരൂര്‍ക്കാട് സ്വദേശി ശിവേഷ് പൊലീസ് കസ്റ്റഡിയിലുണ്ട്. സ്വര്‍ണം തട്ടിയെടുത്ത വലമ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്