kerala

പിണറായി വിജയന് കീഴിലുള്ള പൊതുഭരണ വകുപ്പ് ഓഫീസില്‍ ഇനി മ്യൂസിക് സിസ്റ്റം

By webdesk11

October 19, 2023

മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള പൊതു ഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ പുതിയ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു. 13440 രൂപ ചെലവിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്. കൂടുതല്‍ സെക്രട്ടറിമാര്‍ ഇനി മ്യൂസിക് സിസ്റ്റം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

പൊതു ഭരണ വകുപ്പില്‍ ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പില്‍ മ്യൂസിക് ആസ്വദിച്ച് ജീവനക്കാര്‍ക്ക് ജോലി ചെയ്യാം. ജൂലൈ 14 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു.

എന്നാല്‍ ഏതുതരം പാട്ടുകളാണ് ഇതില്‍ പാടുക എന്നതില്‍ വ്യക്തതയില്ല.