Connect with us

More

വിസ്മയമായി മധ്യപ്രദേശില്‍ കൂറ്റന്‍ മതില്‍കെട്ട്; ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ഏറ്റവും വലുതെന്ന് ഗവേഷകര്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ ‘വന്‍മതില്‍’ എന്ന് വിശേഷിപ്പിക്കാവുന്ന കൂറ്റന്‍ മതില്‍കെട്ട് മധ്യപ്രദേശില്‍ ഗവേഷകര്‍ കണ്ടെത്തി. ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ മതില്‍കെട്ടായിരിക്കും ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ചരിത്ര കുതുകികളില്‍ ആകാംക്ഷയുയര്‍ത്തി വര്‍ഷങ്ങളായി ഇന്ത്യയുടെ മധ്യത്തിലായി ഈ മതില്‍കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ചരിത്ര പ്രാധാന്യം ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. മധ്യപ്രദേശിലെ റായ്‌സേന്‍ ജില്ലയിലാണ് മതിലിന്റെ പല ഭാഗങ്ങളും ഉള്ളത്.
തേക്ക് കാടുകളിലൂടെയും വിന്ധ്യ താഴ്‌വരയിലൂടെയും വിശാലമായ ഗോതമ്പു പാടങ്ങളിലേയും കടന്നുപോകുന്ന മതിലിന് ഇതുവരെയുള്ള നിഗമനം അനുസരിച്ച് 80 കിലോമീറ്ററെങ്കിലും നീളം വരുമെന്നാണ് കണക്കാക്കുന്നത്. 20 വര്‍ഷം മുമ്പ് നിര്‍മിച്ച അണക്കെട്ടിനാല്‍ തകര്‍ന്നു പോയ നിലയിലാണ് മതിലിന്റെ ഒരറ്റം അവസാനിക്കുന്നത്.

ചിലയിടങ്ങളില്‍ 15 അടി വരെ ഉയരമുള്ള കൂറ്റന്‍ മതില്‍കെട്ടായി തന്നെ നിലനില്‍ക്കുമ്പോള്‍ മറ്റു ചിലങ്ങളില്‍ ഇതിന്റെ അവിശിഷ്ടങ്ങള്‍ മാത്രമാണുള്ളത്. മറ്റു ചിലയിടങ്ങളില്‍ മണല്‍കാടുകളില്‍ മൂടിപ്പോയ നിലയിലാണ്. ഉത്ഘനനം നടത്തിയെങ്കില്‍ മാത്രമേ ഈ ഭാഗങ്ങളിലെ ചരിത്ര ശേഷിപ്പുകള്‍ വീണ്ടെടുക്കാനാവൂ.
റായ്‌സേനയിലെ ഫാര്‍മസിസ്റ്റ് രാജീവ് ഛൗബേയും സന്യാസിയായ സുഖ്‌ദേവ് മഹാരാജുമാണ് കാലം അവഗണിച്ച ചരിത്ര ശേഷിപ്പുകള്‍ തേടി ആദ്യം യാത്ര തുടങ്ങിയത്. യാത്രാ വിവരണങ്ങളിലൂടെയും ചരിത്ര പഠനങ്ങളിലൂടെയും ഇവര്‍ നല്‍കിയ വിവരങ്ങള്‍ അറിഞ്ഞ് കൂടുതല്‍ ചരിത്ര കുതുകികള്‍ പ്രദേശത്തെത്തിത്തുടങ്ങി.

aalspulപിന്തുടര്‍ന്നുപോകുന്തോറും ഒളിപ്പിച്ചുവെച്ച പല അത്ഭുതങ്ങളുടെയും ചെപ്പുകള്‍ തുറക്കുന്നതാണ് ഈ കൂറ്റന്‍ മതില്‍ എന്നാണ് ഛൗബേയുടെ യാത്രാ വിവരണങ്ങള്‍ പറയുന്നത്. ഉപേക്ഷിക്കപ്പെട്ട കൊട്ടാര സദൃശ്യമായ ഭവനങ്ങള്‍, ക്ഷേത്ര നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍, പ്രതിമകളുടെ ഭാഗങ്ങള്‍, കല്ല് പാകിയ കുളിക്കടവുകള്‍ തുടങ്ങി ഒട്ടേറെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഭൂമിയുടെ മുകള്‍ഭാഗത്തുള്ള ചരിത്ര ശേഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ഉത്ഖനനം നടത്തിയെങ്കില്‍ മാത്രമേ ഭൂമിക്കടിയിലുള്ള അത്ഭുതങ്ങളെക്കുറിച്ച് വിവരം ലഭിക്കൂ. ഏതെങ്കിലും രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കോട്ടമതില്‍ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ആരാണ് നിര്‍മിച്ചതെന്നോ, ഏതു കാലത്താണ് പണി കഴിപ്പിച്ചതെന്നോ അറിയണമെങ്കില്‍ വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

അര്‍ധവാര്‍ഷിക സ്‌കൂള്‍ പരീക്ഷ പുനഃക്രമീകരിച്ചു

ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ഡിസംബര്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

ഡിസംബര്‍ 16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം. നേരത്തേയുള്ള ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ 16ന് 10 മണിക്കാണ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു.

8ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ 21 ന് 1.30 മുതല്‍ 4.15 വരെ നടക്കും.

Continue Reading

Money

സ്വര്‍ണവില പവന് 200 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

Continue Reading

Environment

മാന്‍ഡസ് ചുഴലിക്കാറ്റ്; വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഓറഞ്ച് ജാഗ്രതാ പുറപ്പെടുവിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധമായ വിവരം പുറത്ത് വിടുകയായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും കാരയ്ക്കലിലും വെള്ളിയാഴ്ച സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രി എ നമശ്ശിവായം ഉത്തരവിട്ടു.

വടക്ക് തമിഴ്‌നാട്, പുതുച്ചേരി, ശ്രീഹരിക്കോട്ട എന്നിവയ്ക്കിടയിലുള്ള തെക്കന്‍ തീരം കടക്കുകയും ഡിസംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 10 വരെ പുലര്‍ച്ചെ വരെ മണിക്കൂറില്‍ 6575 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പിന്നീട് ദുര്‍ബലമായി മാറാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

Continue Reading

Trending