Connect with us

GULF

മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

Published

on

ജുബൈൽ: മലപ്പുറം അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ്‌ അൽ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്.

ജുബൈലിലെ ഓയിൽ വർക്ക് ഷോപ്പിൽ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നി. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൈത്തായിൽപാറ അബൂബക്കർ മുസ്​ലിയാരുടെ മകനാണ്.

GULF

മസ്കറ്റ് കെ.എം.സി സി അൽ ഖൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

54-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും
സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

Published

on

മസ്കറ്റ് : 54-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും
സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ രക്ത ദാന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

മസ്കറ്റ് കെ.എം.സി.സി പ്രവർത്തകരായ ഫൈസൽ മുണ്ടൂർ, ടി.പി.മുനീർ കോട്ടക്കൽ, കെ.കെ.ഷാജഹാൻ എൻ.എ.എം. ഫാറൂഖ്, സുഹൈർ കായക്കൂൾ അബ്ദുൽ ഹകീം പാവറട്ടി, മുജീബ് മുക്കം, സി.വി.എം. ബാവ വേങ്ങര, ഷഹദാബ് തളിപ്പറമ്പ, ഇജാസ് തൃക്കരിപ്പൂർ, മുസ്തഫ പുനത്തിൽ, ഫൈസൽ ആലുവ, ഷമീർ തിട്ടയിൽ കൂടാതെ മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്റർ കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ വിനോദ്കുമാർ, നഴ്സിംഗ് ഡയറക്ടർ നീതു, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സനിൽ ബൗഷർ ബ്ലഡ് ബാങ്ക്ഡോ. മോസസ് എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നല്കി.

Continue Reading

GULF

സ​ലാ​ല കെ.​എം.​സി.​സി ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

Published

on

സ​ലാ​ല കെ.​എം.​സി.​സി ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. നൗ​ഫ​ൽ കാ​യ​ക്കൊ​ടി പ്ര​സി​ഡ​ന്റും ഷൗ​ക്ക​ത്ത് വ​യ​നാ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. ഷ​ഫീ​ക്ക് മ​ണ്ണാ​ർ​ക്കാ​ടാ​ണ് ട്ര​ഷ​റ​ർ. അ​ബ്ദു​ൽ റ​സാ​ക്ക്, ഷ​മീം കു​ണ്ടു​തോ​ട്, അ​യ്യൂ​ബ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും ഫാ​യി​സ് അ​ത്തോ​ളി, നൗ​ഷാ​ദ് ആ​റ്റു​പു​റം, അ​സ്‌​ലം ചാ​ക്കോ​ളി എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി എ​ൻ.​കെ. ഹ​മീ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

വി.​പി. സ​ലാം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ആ​ർ.​കെ. അ​ഹ്മ​ദ്, ജാ​ബി​ർ ശ​രീ​ഫ്, അ​ബു​ഹാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Published

on

ദമ്മാം: ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റയാൻ പോളിക്ലിനികിന്റെ സഹകരണത്തോടെ ദമ്മാം ലയാൻ ഹയ്പ്പർ മാർക്കറ്റിലായിരുന്നു ക്യാമ്പ്. ലയാൻ ഹയ്പ്പർ അഡ്‌മിനിൻസ്ട്രഷൻ മാനേജർ അശ്‌റഫ് ആളത്ത്, റയാൻ ഓപ്പറേഷൻ മാനേജർ അൻവർ ഹസൻ
എന്നിവർ ചേർന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോകടർ രഞ്ജിത്,ശമീം ഇബ്രാഹീം,മുന യൂസുഫ് ഹബീബ്, ചിഞ്ചു പൗലോസ്,ലയാൻ ഹയ്പ്പർ ബിഡിഎം നിയാസ് പൊന്നാനി,ഫ്ലോർ മാനേജർ സഈദ്,എച് ആർ അബ്ദുൽ ഗനി നേതൃത്വം നൽകി. മാറിവരുന്ന ജീവിതശൈലിയിൽ കേരളത്തിലെ അഞ്ചിലൊരാൾ പ്രമേഹരോഗികളാകുന്നതായി ഡോകടർ രഞ്ജിത് പറഞ്ഞു.

കോവിഡാനന്തരം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്ന് ഡോക്ടർ വെക്തമാക്കി. കേരളത്തിൽ 20 ശതമാനത്തോളംപേർ പ്രമേഹമുള്ളവരാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിൽ കൂടുതലാണെന്നും ഡോകടർ രഞ്ജിത് കൂട്ടിച്ചേർത്തു. ലയാൻ ഹയ്പ്പർ ഓപ്പറേഷൻ മാനേജർ ഷഫീഖ് സ്വാഗതവും റയാൻ ഓപ്പറേഷൻ മാനേജർ ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.

Continue Reading

Trending