kerala
ആലപ്പുഴ ഇതുവരെ കാണാത്ത മലപ്പുറം സ്വദേശിക്ക് ആലപ്പുഴയില്‍ നിന്ന് എ.ഐ ക്യാമറ പിഴ
ജീവിതത്തിൽ ഇന്നേവരെ ആലപ്പുഴ ജില്ലയിൽ പോയിട്ടില്ലാത്ത മലപ്പുറം സ്വദേശിക്ക് ട്രാഫിക് ലംഘനത്തിന് പിഴയടയ്ക്കാൻ ആലപ്പുഴയിൽനിന്ന് നോട്ടീസ് ലഭിച്ചു. വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മെയ് രണ്ടിനാണ് നിയമലംഘനം നടന്നതായി ശിവദാസന് ലഭിച്ച നോട്ടീസിൽ പറയുന്നത്. ശിവദാസന്‍റെ ബൈക്കിന്‍റെ അതേ നമ്പറുള്ള ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ. ബൈക്കിൽ രണ്ട് പേര്‍ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്.
500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്. നോട്ടീസിൽ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും ശിവദാസന്റെതാണ്. എന്നാൽ നോട്ടീസിലുള്ള മൊബൈൽ നമ്പർ ശിവദാസന്‍റേതല്ല.
കൂലിപ്പണിക്കാരനായ ശിവദാസൻ ഇതുവരെ തന്‍റെ ബൈക്ക് മലപ്പുറം ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്‌കൂട്ടറിൽ വന്നതെന്നറിയാൻ പൊലീസിൽ പരാതി നൽകുമെന്ന് ശിവദാസൻ പറഞ്ഞു.
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
