Connect with us

gulf

മണ്ണാര്‍കാട് സ്വദേശി അബുദാബിയില്‍ നിര്യാതനായി

തലച്ചോറിലേക്കുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

Published

on

അബുദാബി: മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുല്‍റഹ്മാന്‍ (32) അബുദാബിയില്‍ നിര്യാതനായി. തലച്ചോറിലേക്കുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

പരേതനായ മൊയ്തീന്‍കലംപറമ്പില്‍ കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സെയ്തലവി (അബുദാബി) ഹനീഫ (സലാല)മന്‍സൂര്‍(ദുബൈ) ശംസുദ്ദീന്‍, അബ്ദുല്‍ റസാഖ്, ഖദീജ മസ്ഹൂദ് എന്നിവര്‍ സഹോദരങ്ങളാണ്.

gulf

റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി

ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

Published

on

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.

ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.

ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.

‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.

Continue Reading

gulf

ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി

കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.

Published

on

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന്‍ ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി നമസ്‌കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.

Continue Reading

gulf

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സലാലയില്‍; ഒമാന്‍ സുല്‍ത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച

ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

Published

on

സലാല: സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് നടന്നത്. ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ക്കായി ഇരുവരും പ്രതിബദ്ധത ആവര്‍ത്തിച്ചു. കൂടിക്കാഴ്ച, യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധവും പൊതു ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യവും ഊട്ടിയുറപ്പിക്കുന്നു.

Continue Reading

Trending