india

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്‌സ്എഫ്ജി സ്ഥിരീകരിച്ചു

By webdesk18

June 10, 2025

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നു. 163 പേര്‍ക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടന്നു. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാട് (16) ആണ്. കേരളം (15), ഗുജറാത്ത് (11), മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിലവില്‍, എക്‌സ്എഫ്ജി കൂടുതല്‍ ഗുരുതരമായ രോഗത്തിനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.