Connect with us

crime

ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അറസ്റ്റില്‍

കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്.

Published

on

ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്. ആണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

ആറാം തീയതിയാണ് യുവതി വീട്ടില്‍ കുഞ്ഞിന് പ്രസവം നല്‍കിയത്. തുടര്‍ന്ന് ഏഴാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടി. എന്നാല്‍ കുഞ്ഞിനെ ചോദിച്ചപ്പോള്‍ അമ്മ തൊട്ടിലില്‍ കൈമാറിയെന്ന് പറഞ്ഞു. പിന്നീടും ചോദിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചേര്‍ത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിനെ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആണ്‍ സുഹൃത്തിന് കൈമാറിയതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി അറിയിച്ചതിനനുസരിച്ച് പൂച്ചാക്കലിലെ വീട്ടിലെത്തിയും യുവതിയുടെ സുഹൃത്തും അയാളുടെ സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം തകഴി റെയില്‍വേ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന്‌പൊലീസ് അറിയിച്ചു.

crime

ബംഗ്ലാദേശില്‍ ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ത്ത് വര്‍ഗീയ കലാപത്തിന് ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.

Published

on

ബംഗ്ലാദേശില്‍ ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ച് കലാപത്തിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഫരീദ്പൂര്‍ ജില്ലയിലെ ഭംഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളാണ് ഇയാള്‍ തകര്‍ത്തത്.

ഇന്നലെ കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ഉപജില്ലാ നിര്‍ബാഹി ഓഫീസര്‍ ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഒരാള്‍ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ച സ്ട്രെച്ചറില്‍ കിടക്കുകയും മറ്റൊരാള്‍ സ്ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാള്‍ പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതായും രണ്ടാമന്‍ സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂര്‍ എസ്പി അബ്ദുല്‍ ജലീല്‍ പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍, താന്‍ ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മോക്സുദൂര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവര്‍ ആരോപിച്ചു.

‘ഫരീദ്പൂരിലെ വിഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയില്‍ നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജന്റുമാര്‍ ബംഗ്ലാദേശില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സജീവമായി ശ്രമിക്കുന്നു’- ബം?ഗ്ലാദേശ് ഡിഫന്‍സ് റിസര്‍ച്ച് ഫോറം എക്‌സില്‍ കുറിച്ചു.

Continue Reading

crime

സഹോദരന്‍റെ ജോലിക്കാരിയെയും പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കര്‍ണാടക ജെഡിഎസ് നേതാവും മുന്‍ ലോക്‌സഭാ എംപിയുമായ പ്രജ്വല്‍ രേവണ്ണ സഹോദരന്‍ സൂരജിന്റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രജ്വലിനെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

2021ലാണ് സംഭവം. തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളനര്‍സിപുരയിലെ മുലേകലേനഹള്ളി ഗ്രാമത്തില്‍ സൂരജിന്റെ ഗന്നിക്കോട ഫാം ഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്. സംഭവദിവസം ഫാം ഹൗസിലെത്തിയ പ്രജ്വല്‍ സ്ത്രീയോട് കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളവുമായി ജോലിക്കാരി എത്തിയപ്പോള്‍ റൂം അകത്ത് നിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പതിവു പോലെ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ മകന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട സ്ത്രീ വര്‍ഷങ്ങളോളം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രജ്വലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പീഡന വിവരം പുറംലോകമറിയുന്നത്.

ഫാം ഹൗസ് സന്ദര്‍ശനത്തിനിടെ പ്രജ്വല്‍ നിരവധി തവണ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പിതാവ് എച്ച്ഡി രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടില്‍ ജോലിക്കായി ബെംഗളൂരുവിലേക്ക് പോകേണ്ടി വന്നപ്പോള്‍ അവിടെ വച്ചും പ്രജ്വല്‍ ആക്രമിച്ചതായി സ്ത്രീ വ്യക്തമാക്കുന്നു.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ മേയ് 31ന് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം മറ്റൊരു കേസില്‍ പ്രജ്വലിന്റെ സഹോദരന്‍ സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസില്‍ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്‍ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്‍ അര്‍ക്കല്‍ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്‍ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.

 

Continue Reading

crime

വ്യാജ ടിടിഇ ചമഞ്ഞ് ട്രെയിനില്‍ ടിക്കറ്റ് പരിശോധന; യുവതി പിടിയില്‍

തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.

Published

on

ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനിൽ കണ്ടെത്തിയ യുവതി പിടിയിൽ. റെയിൽവെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.

ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയിൽവേയുടെ തിരിച്ചറിൽ കാർഡും ധരിച്ച യുവതിയെ ടിടിഇ അജയകുമാർ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ്എച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ റംലത്തിനെ കസ്റ്റഡിയിൽ എടുത്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Continue Reading

Trending