Science
ആകാശത്ത് ഒരുങ്ങുന്നത് അതിമനോഹര ദൃശ്യവിരുന്ന്; ഇന്ന് സൂപ്പര്‍മൂണിനെ കാത്ത് ലോകം
ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്‍ ഉണ്ടാകും.
ആകാശക്കാഴ്ചകള്‍ എല്ലാവർക്കും ഇഷ്ടമാണ്. നക്ഷത്രങ്ങളേയും ചന്ദ്രനെയും സൂര്യനെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്.
അത് കാണാൻ തന്നെ ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇതാ ആകാശത്തെയും ആകാശക്കാഴ്ചകളെയും സ്നേഹിക്കുന്നവർക്ക് വലിയൊരു ആകാശ വിരുന്ന് തന്നെ ഒരുങ്ങാൻ പോകുകയാണ്. വേറെ ഒന്നുമില്ല, നമ്മുടെ സൂപ്പർമൂണ്‍ പ്രതിഭാസമാണ് നിങ്ങളെ കാത്ത് വരാൻ പോകുന്നത്. ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്‍ ഉണ്ടാകും.
നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കല്‍ ഇത് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണല്‍ ബ്ലൂ മൂണ്‍ ഉണ്ടായിരുന്നു, അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ 2027 മെയ് മാസത്തില്‍ സംഭവിക്കും. ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്ബോള്‍, അത് ഒരു സൂപ്പർമൂണ്‍ ആയി മാറും, ഇന്ന് രാത്രി ഇത് കാണാനാകും.
1979-ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂണ്‍ എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുള്‍ സൂപ്പർമൂണ്‍. സാധാരണ ചന്ദ്രനെക്കാള്‍ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.
എന്താണ് ബ്ലൂമൂണ്‍ ?
ഒരു ബ്ലൂമൂണ്‍ യഥാർത്ഥത്തില്‍ ചന്ദ്രന്റെ നിറത്തെ സൂചിപ്പിക്കുന്നില്ല. നാല് പൗർണ്ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്. ബ്ലൂമൂണ്‍ എന്ന പേരില്‍ ചിത്രങ്ങളില്‍ കാണപ്പെടുന്നത് ഫില്‍റ്ററുകളുടെ വിദ്യയാണ്. പക്ഷേ ചന്ദ്രൻ നീലനിറമായ അവസരങ്ങളുണ്ട്. 1883ല്‍ ഒരു ഇന്തോനേഷ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും അന്തരീക്ഷത്തിലേക്ക് 50 മൈല്‍ (80 കിലോമീറ്റർ) വരെ ഉയരത്തില്‍ ചാരം വ്യാപിക്കുകയും ചെയ്തു.
ചെറിയ ചാര കണങ്ങള്‍ – ഏകദേശം ഒരു മൈക്രോണ്‍ വലിപ്പമുള്ളവ ഒരു ഫില്‍ട്ടറായി പ്രവർത്തിച്ചു, ചുവന്ന വെളിച്ചം വിതറുകയും ചന്ദ്രനെ ഒരു പ്രത്യേക നീല-പച്ച നിറമാക്കുകയും ചെയ്തു.
മറ്റ് ചില അഗ്നിപർവ്വത സ്ഫോടനങ്ങളും 1983-ല്‍ മെക്സിക്കോയിലെ എല്‍ ചിച്ചോണ്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതും 1980-ല്‍ സെൻ്റ് ഹെലൻസ് പർവതവും 1991-ല്‍ പിനാറ്റുബോ പർവതവും പൊട്ടിത്തെറിച്ചതും ഉള്‍പ്പെടെ നീല ചന്ദ്രന് കാരണമായത്രെ.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന്‍ മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
news
കാത്തിരുന്ന തിരിച്ചുവരവ്
അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.
സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.
സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.
സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala13 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

