Connect with us

kerala

കോഴിക്കോട് മിന്നലേറ്റ് യുവാവ് മരിച്ചു

Published

on

കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം.

ഉച്ചക്ക് പന്ത്രണ്ടരയോടെ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ വ്യാപിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴക്ക് മുന്നറിയിപ്പ് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Continue Reading

kerala

നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്

22 അംഗ സംഘമാണ് രൂപീകരിച്ചത്.

Published

on

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളാണ് സംഘത്തിലുള്ളത്. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.

കൊലപാതകമാണെന്ന് വിചാരിച്ച സംഭവം പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടി ലൈംഗിക ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം കുട്ടി സംഭവം അമ്മയോട് പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്. പാക്സോ, ബാലനീതി നിയമപ്രകാരം ആണ് നിലവില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Continue Reading

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

Trending