crime

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം: ബി.ജെ.പി കൗണ്‍സിലര്‍ പിടിയില്‍

By webdesk14

May 02, 2023

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് കേസില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശബരിമല സ്ത്രി പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. കേസിന്റെ തുടക്കത്തില്‍ പലരീതിയിലുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.ബി.ജെ.പി കൗണ്‍സിലര്‍ ആണിയാള്‍.

ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യം അന്വേഷണസംഘങ്ങള്‍ ശേഖരിച്ച ഫോണ്‍ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.