സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്‍. തന്റെ എല്ലാം സോഷ്യല്‍ മീഡിയ ഫ്‌ലാറ്റ്‌ഫോമുകളും ഉപേക്ഷിക്കുകയാണ് എന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ അമീര്‍ഖാന്റെ ജന്മദിനമായിരുന്നു. ‘നിങ്ങളുടെ ജന്മദിനാശംസകള്‍ക്ക് നന്ദി: അവരെന്റെ ഹൃദയം നിറച്ചു. അതേസമയം ഇതായിരിക്കും സോഷ്യല്‍ മീഡിയയിലെ അവസാന പോസ്റ്റ്’. അമീര്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ സിനിമകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇനിയും ലഭിക്കുമെന്നും അമീര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം താരം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്നത്.