കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച അദ്ദേഹം വിവിധ ടി 20 ലീഗുകളില്‍ കളിക്കുന്നതു കൂടി മതിയാക്കി.

‘ഇതൊരു അവിശ്വസനീയ യാത്രയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്. വളരെ ആസ്വദിച്ചും അടങ്ങാത്ത ആവേശത്തോടെയും ഇത്രയും കാലം ക്രിക്കറ്റ് കളിച്ചു. ഇപ്പോള്‍ എനിക്ക് 37 വയസായി. പഴയ ജ്വാലയോടെ കളിക്കാനാവുന്നില്ല. ആ യാഥാര്‍ഥ്യത്തെ ഞാന്‍ അംഗീകരിക്കുന്നു. അതിനാലാണീ വിരമിക്കല്‍’-ഡിവില്ലേഴ്‌സ് പറഞ്ഞു.

‘ക്രിക്കറ്റ് എന്നോട് വളരെ ഏറെ ദയയാണ് കാണിച്ചത്. ടൈറ്റന്‍സ്, പ്രോട്ടീസ് അതേ അല്ലെങ്കില്‍ ബാംഗ്ലൂര്‍ ടീം അല്ലെങ്കില്‍ ലോകമെമ്പാടും എവിടെ കളിച്ചാലും ഗെയിം എനിക്ക് സങ്കല്‍പ്പിക്കാനാവാത്ത അനുഭവങ്ങളും അവസരങ്ങളും നല്‍കി, ഞാന്‍ എപ്പോഴും എല്ലാവരോടും ഏറെ നന്ദിയുള്ളവനായിരിക്കും.ഈ ഒരു മികച്ച അവസരത്തില്‍ എല്ലാ എതിരാളികള്‍ക്ക് , ഓരോ പരിശീലകര്‍ക്കും കൂടാതെ ഓരോ ഫിസിയോയ്ക്കും കൂടാതെ ഓരോ എന്റെ കൂടി പ്രവര്‍ത്തിച്ച സ്റ്റാഫ് അംഗത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഞാന്‍ കളിച്ചിടത്തെല്ലാം എനിക്ക് ലഭിച്ച വമ്പന്‍ പിന്തുണയില്‍ ഞാന്‍ എക്കാലവും ഏറെ നന്ദിയുള്ളവനായിരിക്കും’-ഡിവില്ലേഴ്സ് വ്യക്തമാക്കി.