Connect with us

gulf

അബുദാബി അന്താരാഷ്ട ഭക്ഷ്യമേള ആരംഭിച്ചു

യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്

Published

on

അബുദാബി: അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. യു എ ഇ സഹിഷ്ണത വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യു എ ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അല്‍ മെഹെരി, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി എന്നിവരും സംബന്ധിച്ചു.

യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പവിലിയനുകളും മേളയിലുണ്ട്. മേളയോടൊപ്പം എട്ടാമത് അബുദാബി ഡേറ്റ്‌സ് ഫെസ്റ്റിവലും നടത്തുന്നുണ്ട്.

FOREIGN

ചെര്‍പ്പുളശ്ശേരി കെഎംസിസി ‘നോമ്പൊര്‍ക്കല്‍ 2024’ വേറിട്ടതായി

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.

Published

on

ഷാര്‍ജ: കെഎംസിസി ചെര്‍പ്പുളശേരി മുനിസിപ്പല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ‘നോമ്പര്‍ക്കല്‍ 2024’ എന്ന പേരില്‍ ഷാര്‍ജ പത്തായം ഹാളില്‍ നടത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ പറക്കാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന.സെക്രട്ടറി റിയാസ് ടി.പി സ്വാഗതമാശംസിച്ചു. മുഹമ്മദ് റാഫി ഖുര്‍ആന്‍ പരായണം നത്തി.

ചെര്‍പ്പുളശേരി മുനിസിപ്പലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീക് മഠത്തിപ്പറമ്പില്‍, അസ്‌ലം ആലിക്കല്‍, ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹംസ അന്തൂര്‍ പറമ്പില്‍ എന്നിവരെ സിദ്ദീഖ് വീട്ടിക്കാട്, ഇര്‍ഷാദ് മാര്‍ഗര, നിയാസ് ഇളയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം തൊട്ടിങ്ങല്‍, നജീബ്, സലീം, ഷഫീക്.ടി ആശംസ നേര്‍ന്നു. ഷഫീഖ് മഠത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.

Continue Reading

FOREIGN

അൽ മുന സ്കൂൾ കെജി ഗ്രേഡുയേഷൻ സംഘടിപ്പിച്ചു

രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

Published

on

ദമ്മാം : അൽ മുന ഇന്റർനാഷണൽ സ്കൂൾ നഴ്സറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സയ്ദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട് ചടങ്ങ് ഉത്ഘാടനം ചെയ്തു. അമ്മമാരുടെ മടിത്തട്ടിൽ നിന്നും അദ്യാപികമാരുടെ കൈകളിൽ ഏല്പിച്ച പിഞ്ചു പൈതങ്ങൾ ഇന്ന് എഴുത്തിനും വായനക്കും അപ്പുറം മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന സംസ്‌കൃത വിഭാഗമാക്കി എടുക്കുന്നതിൽ സ്ഥാപനവും അധ്യാപകരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി വിദ്യാഭ്യാസ മേഖലയിൽ അൽ മുന സ്കൂൾ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു.

മനോഹരമായ ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞ കൊച്ചു ബിരുദ ധാരികൾ അതിഥികളിൽ നിന്നും അവരുടെ പ്രഥമ ബിരുദം കരസ്ഥമാക്കി. തികഞ്ഞ ആത്മ വിശ്വാസത്തോടെയും അഭിമാന ബോധത്തോടെയും സ്റ്റേജിൽ അണിനിരന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിനു ഏറെ ആവേശം പകർന്നു.

സീനിയർ വിദ്യാര്ഥികള്ക്ക് ആശംസകൾ നേർന്നു കൊണ്ട് എൽ കെ ജി വിദ്യാർത്ഥികൾ അവതരിപിച്ച സംഘ നൃത്തം ഏറെ ആസ്വാദ്യകരമായി.
കെ ജി വിദ്യാർതികളുടെ ബിരുദം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ അധ്യാപികമാർക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ ഏറെ കൗതുകം പകർന്നു.

പ്രിസിന്സിപൽ കാസ്സിം ഷാജഹാൻ അദ്യക്ഷ പ്രഭാഷണം നടത്തി. ജനറൽ മാനേജർ പി വി അബ്ദുൽ റഹിമാൻ, മാനേജർ കാദർ മാസ്റ്റർ സാമൂഹ്യ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ മാനേജർ സിറാജ് , ഉണ്ണീൻ കുട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. കെ ജി കോഡിനേറ്റർ ശകുന്തള ജോശ്ശി സ്വാഗതവും റുബീന പർവീൻ നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ തിങ്കളാഴ്ച നോമ്പ് ഒന്ന്

റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

Published

on

അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ തിങ്കള്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ റമദാന്‍ വ്രതം ചൊവ്വാഴ്ചയാണ് ആരംഭിക്കുകയെന്ന് ഒമാന്‍ മതകാര്യാലയം അറിയിപ്പില്‍ വ്യക്തമാക്കി.

Continue Reading

Trending