അബൂദബി: അബൂദബിയിലെ റസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. അബൂദബി എയര്‍പോര്‍ട്ട് റോഡിന് സമീപം റാശിദ് ബിന്‍ സഈദ് സ്ട്രീറ്റിലാണ് അപകടം. കെട്ടിടത്തിലെ ഗ്യാസ് പൈപ്പിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കെട്ടിടത്തില്‍ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. കെഎഫ്‌സി, ഹാര്‍ഡീസ് തുടങ്ങിയ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.