ചെന്നൈ: തമിഴ്‌നാട്ടിലെ കൂടല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. മിഥുനൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.