Connect with us

More

ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ ഒരു മനുഷ്യയുസു മുഴുവന്‍ മക്കളെ ഓര്‍ത്തു കണ്ണു നിറയാതെ ജീവിക്കാം….

Published

on

ഈ 16 വയസുള്ള 3 കുഞ്ഞുങ്ങളുടെ മരണം ശരിക്കും സങ്കടപെടുത്തി..എന്നാല്‍ ഇവര്‍ മരിച്ച വാര്‍ത്തയെക്കാള്‍ ഞെട്ടല്‍ ഉണ്ടാക്കിയത് അവരുടെ മരണത്തിന്റെ രീതി ആയിരുന്നു..വാര്‍ത്തകള്‍ അനുസരിച്ചു 16 വയസുള്ള ഈ കുഞ്ഞുങ്ങള്‍ പാതിരാത്രി 2 മണിക്ക് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ തമിള്‍ നാട്ടിലേക്ക് തേനീച്ചയുമായി പോയ ലോറിയില്‍ ചെന്നു ഇടിച്ചാണ് മരിച്ചത് എന്നാണ്…
ഇതില്‍ ചിന്തിക്കേണ്ട വിഷയങ്ങള്‍..
1..16 വയസുള്ള 3 കുഞ്ഞുങ്ങള്‍ എന്നാല്‍ െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാത്ത കുഞ്ഞുങ്ങള്‍..
2..ഒരു സ്‌കൂട്ടറില്‍ 3 പേരു…
3..സമയം രാത്രി 2 മണി..
എന്റെ സംശയം ഈ കുഞ്ഞുങ്ങള്‍ എവിടെ പോയി..മാതാപിതാക്കള്‍ അന്വേഷിക്കാറില്ലേ ഇവരെ.ഒരു പക്ഷെ മാതാപിതാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല..പക്ഷെ അറിയണമാരുന്നു..സ്‌കൂട്ടറുമായി പാതിരാത്രി ലൈസന്‍സ് പോലും ഇല്ലാത്ത ഈ കുഞ്ഞുങ്ങളെ സത്യത്തില്‍ മരണത്തിനു വിട്ടുനല്കുവായിരുന്നില്ലേ ഇവരുടെ മാതാപിതാക്കള്‍…

സമാനമായ സംഭവം 2 ദിവസം മുന്‍പ് അട്ടച്ചാക്കലും നടന്നു..ഒരു ഡ്യുക് ബൈക്ക് രാത്രി വെയ്റ്റിംഗ് ഷെഡിന് പുറകിലൂടെ ഒരു പറമ്പില്‍ കയറി അവിടെ ഒരു പ്ലാവിന്റെ ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ ഉയരത്തില്‍ ചെന്നു അടിച്ചിട്ടു വീണ്ടും റോഡില്‍ വന്നു വീണു…അതും രാത്രി 11 മണിക്ക് ശേഷം..ബൈക്കില്‍ യുവാവ് തന്നെ…ഇതെന്താ കുഞ്ഞുങ്ങള്‍ ഇങ്ങനെ…

ഞാന്‍ ഇത് പറയുവാന്‍ കാരണം ഇപ്പോള്‍ എനിക്ക് 42 വയസുണ്ട്..ഇപ്പോളും ഒരു 10 മണിക്ക് മുന്‍പ് വീട്ടില്‍ വരും…അതിനുള്ളില്‍ മിനിമം 3 കോള്‍ എങ്കിലും പപ്പ ചെയ്യും എനിക്ക്..എവിടെയാ..യെന്തു ചെയുന്നു..കഴിച്ചോ..വേഗം വരണം ഇങ്ങനെ പോകും പപ്പയുടെ വാക്കുകള്‍..എന്റെ സഹോദരനോടും ഇതുപോലെ തന്നെ…ചില സമയങ്ങളില്‍ ദേഷ്യം വരാറുണ്ടെങ്കിലും ഇപ്പോള്‍ ആ വിളി പ്രതീക്ഷിച്ചാണ് പോകുന്നത്..ആ വിളി വന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു പപ്പയോട് പറയും ഞാന്‍ ഇവിടെ ഉണ്ട്..ഇന്ന സമയത്തു എത്തും എന്നു..കാരണം ഒരു പിതാവിന്റെ കരുതല്‍ എന്തെന്ന് ഒരു പിതാവായപ്പോള്‍ എനിക്ക് മനസിലായി…

ഞാന്‍ പറഞ്ഞു വന്നത്..ഈ തലമുറയുടെ പോക്ക് എങ്ങോട്ട്….ഈ കുഞ്ഞുങ്ങളുടെ വേര്‍പാടില്‍ വിഷമിക്കുന്നത് കുടുംബക്കാര്‍ മാത്രം അല്ല..സുഹൃത്തുക്കള്‍..സഹപാഠികള്‍..നാട്ടുകാര്‍..ഇതു വായിക്കുന്നവര്‍..യെല്ലാം ഇല്ലേ..എത്രയോ നല്ല ജീവിതം നയിക്കേണ്ട കുഞ്ഞുങ്ങള്‍..സമൂഹത്തിനു നന്മ ചെയേണ്ടവര്‍..മാതാപിതാക്കള്‍ക്കു താങ്ങായി നില്‌കേണ്ടവര്‍….ഒരു അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടു….എന്താണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാത്തത്…അവരെ വിലക്കേണ്ടപ്പോള്‍ വിലക്കാത്തത്…
ആവശ്യം ഉള്ളത് ആവശ്യം ഉള്ളപ്പോള്‍ ആണ് കൊടുക്കേണ്ടത്..അതിനു ഓരോ സമയം ഉണ്ട്..അങ്ങനെ ഉള്ളവരാണ് കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നത്..അല്ലാതെ അവര്‍ പറയുന്നതെന്തും ആ സെക്കന്‍ഡില്‍ സാധിച്ചുകൊടുക്കുന്നവര്‍ അവരെ തെറ്റായ വഴിയില്‍ പോകുവാന്‍ പ്രേരിപ്പിക്കും….
മാതാ പിതാക്കള്‍ ശ്രദ്ധിക്കു..നിങ്ങളുടെ കുഞ്ഞുങ്ങളെ..െ്രെഡവ് ചെയ്തു പോകുമ്പോള്‍ പലപ്പോഴും കൊച്ചു കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്…ഹെല്‍മെറ്റ് പോലും ഇല്ലാതെ…എല്ലാം മാതാപിതാക്കള്‍ അറിയാതെ ആണെന്ന് പറയാന്‍ പറ്റില്ല…കുഞ്ഞുങ്ങളെ സ്‌കൂട്ടര്‍ കൊടുത്തു വിടുന്ന മാതാപിതാക്കളും ഉണ്ട്…ഒരു അപകടം വന്നതിനു ശേഷം കണ്ണു നിറയാതെ,അതിനു ഇടവരുത്തതിരിക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ എത്രയോ പേരുടെ കണ്ണുനീര് കാണാതെ ഇരിക്കാന്‍ സാധിക്കും…
ഈ കുഞ്ഞുങ്ങളുടെ വിയോഗത്തില്‍ ഏറെ പേരുടെ മനസു വിങ്ങുന്നുണ്ട്…എന്റെയും…
പ്രിയപെട്ടവര്‍ക്കു ആദരാഞ്ജലികള്‍…

ഞാന്‍ ഈ എഴുതിയത് എന്റെ മനസ്സാണ്.. ഉള്ളില്‍ ഉണ്ടായ വിഷമം…അതുകൊണ്ടു എഴുതി എന്നെ ഉള്ളു…ആരെയും വേദനിപ്പിക്കാന്‍ അല്ല..ആര്‍ക്കെങ്കിലും വേദനിച്ചു എങ്കില്‍ ക്ഷമ ചോദിക്കുന്നു…
നമ്മള്‍ കരുതണം കുഞ്ഞുങ്ങളെ…അവര്‍ എവിടെ പോകുന്നു..എന്തു ചെയ്യുന്നു..മാതാപിതാക്കള്‍ അറിയണം..ഇതു വായിക്കുന്നവര്‍..ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ ഒരു മനുഷ്യയുസു മുഴുവന്‍ മക്കളെ ഓര്‍ത്തു കണ്ണു നിറയാതെ ജീവിക്കാം….
സ്‌നേഹത്തോടെ…
ബിജു കുമ്പഴ….

Auto

ജെ.എസ്‌.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: ജെ.എസ്‌.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്‌.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.

38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.

ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.

Continue Reading

Health

ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

Published

on

തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.

Continue Reading

kerala

നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending