കൊച്ചി: കൊച്ചി-കുമ്പളം അരൂര്‍ പാലത്തിലുണ്ടായ അപകടത്തില്‍ പിക് അപ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എട്ട് പേരാണ് വാനിലുണ്ടായിരുന്നത്. നാല് പേരെ രക്ഷിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്.  ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പാലത്തിന്റെ കൈവരി തകര്‍ത്താണ് വാന്‍ കായലിലേക്ക് മറിഞ്ഞത്. നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ കൊച്ചി സ്വദേശിയാണ്. ജോലി കഴിഞ്ഞ് ചേര്‍ത്തലയിലുള്ള താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. വാനിന്റെ പിന്നാണ് തൊഴിലാളികള്‍ ഇരുന്നത്.

ലോറിയെ വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  കായലില്‍ ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും തീര സംക്ഷണ സേനയും സ്ഥലത്തെത്തി. നാട്ടുകാരും പരിശോനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.