ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം. എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ രാവിലെ 6.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരില്‍ നിന്നും പത്തനംതിയിലേക്ക്‌ പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കരുനാഗപ്പള്ളിയില്‍ നിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച നാലുപേരും ആലപ്പുഴ സീവ്യൂ വാര്‍ഡ് സ്വദേശികളാണ്.

ലോക്കര്‍ ജോലിക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. വാഹനത്തിന് പിന്നിലുണ്ടായിരുന്ന ഒരാളെ അരമണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും, ഫയര്‍ഫോഴ്‌സും, പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.