കണ്ണൂര്‍: പെരളശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെരളശ്ശേരി കുഴിക്കിലായിലെ ശ്രീലതയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രദീപന്‍ കുടുബ വഴക്കിനെ തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിനകത്ത് വെച്ചാണ് പ്രദീപന്‍ ശ്രീലതയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദീപനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.