kerala

ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി; വിദ്യാര്‍ത്ഥിനി മരിച്ചു

By webdesk11

March 08, 2023

ആറ്റിങ്ങല്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. അപകടത്തില്‍ 12 കുട്ടികള്‍ക്ക് പരിക്കേറ്റു. കെടിസിടി കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് ശ്രേഷ്ഠ. ബസ് കാത്ത് നില്‍ക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

ആറ്റിങ്ങല്‍ ദേശീയപാതയിലാണ് സംഭവം. രണ്ട് കോളജ് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. കല്ലമ്പലം ആഴാംകൊണം ദേശീയ പാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പാഞ്ഞ് കയറിയതാണ്. ഗുരുതരമായി പരുക്കേറ്റ അല്‍ഫിയ എന്ന കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലം ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റി വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന്റെ ഉടമ കൊല്ലം തൃക്കടവൂര്‍ സ്വദേശി അബ്ദുള്‍ റഹീം എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.