ദോഹ: മെക്കാനിക്കല്‍ എന്‍ജിനിയറായ മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലി (29)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: ഷാനിയ. ഒന്നര വയസ്സുള്ള ഇനായ മകളാണ്. പിതാവ്: മുഹമ്മദലി. മാതാവ്: ഷൈമ. സഹോദരങ്ങള്‍: ഷമീല്‍, ഷഹീന്‍. മൃതദേഹം ഇന്ന് ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

accident-death-sajid-ali