തൃശൂര്‍: മലയാറ്റൂര്‍ തീര്‍ഥാടക സംഘത്തിന് നേരെ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാവറട്ടി സ്വദേശി അഭിലാഷാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കൊടകരക്ക് സമീപമാണ് കാല്‍നടയായി പോകുകയായിരുന്ന നാലംഗ സംഘത്തിന് നേരെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയത്. കാലി സിലിണ്ടറുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്.