Connect with us

kerala

അക്കൗണ്ട് ചോരും: ‘ഫ്രീ ​വൈ ഫൈ’​യി​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്ത​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്

സൗ​ജ​ന്യ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ബ​ന്ധി​പ്പി​ച്ച് യു.​പി.​ഐ, നെ​റ്റ് ബാ​ങ്കി​ങ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക

Published

on

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട്സ്പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ പ​ര​മാ​വ​ധി ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗ​ജ​ന്യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ങ്കി​ലും പ​ല​പ്പോ​ഴും അ​വ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

സൗ​ജ​ന്യ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ബ​ന്ധി​പ്പി​ച്ച് യു.​പി.​ഐ, നെ​റ്റ് ബാ​ങ്കി​ങ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. പാ​സ് വേ​ഡും യു.​പി.​ഐ ഐ​ഡി​യും ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ബ്ലി​ക് വൈ ​ഫൈ മു​ഖേ​ന ചോ​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ രേ​ഖ​ക​ൾ, ഫോ​ട്ടോ​ക​ൾ, ഫോ​ൺ ന​മ്പ​റു​ക​ൾ, ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ചോ​ർ​ത്തി​യെ​ടു​ക്കാ​ൻ ഹാ​ക്ക​ർ​മാ​ർ​ക്ക് ഇ​തി​ലൂ​ടെ ക​ഴി​യും. പൊ​തു ഹോ​ട്ട്സ്പോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ക്കു​ക​യോ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്.

ഇ​ത്ത​ര​ത്തി​ൽ ഓ​ണ​ലൈ​ൻ വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ക​യോ മ​റ്റ് സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ർ​മി​ക്കു​ക, ഒ​രു മ​ണി​ക്കൂ​റി​ന​കം വി​വ​രം 1930ൽ ​അ​റി​യി​ച്ചാ​ൽ പൊ​ലീ​സി​ന് പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ളു​പ്പ​ത്തി​ൽ ക​ഴി​യു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending