Culture

നടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

By chandrika

September 05, 2018

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍.

ഇന്നു പുലര്‍ച്ചെയോടെയാണ് സ്മൃജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ത്ഥിനെ പൊലീസ് ചോദ്യം ചെയ്തു.

ഇന്നലെ രാത്രി കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ത്ഥ് പൊലീസിന് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പുമുറിയില്‍ കയറി കതകടച്ചുവെന്നും പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കുടുംബവുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.