വിവാഹ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ശ്രീകുമാര്‍. എന്നാല്‍ വിഷയത്തില്‍ ചെറിയൊരു തിരുത്തുണ്ട്. തന്റെ കല്യാണം കഴിഞ്ഞത് സിനിമയിലാണ്. ജീവിതത്തിലല്ലെന്ന് താരം പറഞ്ഞു. നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനായിരുന്നു ആശംസകള്‍ എത്തിയത്. സംഗതി കൈവിട്ടുപോയപ്പോള്‍ മറ്റൊരു ചിത്രം കൂടി പങ്കുവെച്ച് കാര്യം വ്യക്തമാക്കുകയായിരുന്നു ശ്രീകുമാര്‍. ഹാസ്യകഥാപാത്രമായി അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സിനിമാ-സീരിയല്‍ താരമാണ് ശ്രീകുമാര്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി….
എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി…….